ഡി.ടി.എച്ച് ടെക്നീഷ്യൻമാര്‍ സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഡി.ടി.എച്ച് (DTH) ടെക്നീഷ്യൻമാര്‍ സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപീകരിച്ചു. ഡയറക്ട് ടൂ ഹോം സേവന മേഖലയിൽ ടെക്നീഷ്യൻമാരുടെ ചിരകാലാഭിലാഷമായിരുന്ന ട്രേഡ് യൂണിയൻ രൂപീകരിക്കുക എന്നത്.  കൊല്ലം ലേക് ഗാർഡനിൽ വെച്ചു നടന്ന ആൾ കേരളാ ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയന്റെ  (AKDTU) പ്രഥമ സമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അംഗത്വ സർട്ടിഫിക്കറ്റ് വിതരണം പി.സി വിഷ്ണുനാഥ്  എംഎൽഎയും  ലോഗോ പ്രകാശനം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്പെക്ടർ അനീഷും നിർവഹിച്ചു.  ലീഗൽ അഡ്വൈസർ അഡ്വ. അനിൽ കുമാർ മുളങ്കാടകം,  കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ എൽസ തോമസ്, ഷൈലജ.ബി. എന്നിവരും  സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും യോഗത്തില്‍ പ്രസംഗിച്ചു.

കുത്തക കമ്പനികളുടെ കിടമത്സരത്തിൽപ്പെട്ടുപോയ  സാധാരണ ടെക്നീഷ്യൻമാർക്ക് ഏറെ ആശ്വാസമാണ് പുതിയ യൂണിയന്‍. അപകടമേറിയ മേഖലയാണെന്നറിഞ്ഞിട്ടും തുച്ഛമായ വേതനത്തിൽ ജോലിചെയ്യുവാന്‍ വിധിക്കപ്പെട്ടവരാണ് ഈ മേഖലയിലെ ഭൂരിപക്ഷം പേരും. പലപ്പോഴും ജോലിക്കിടയിൽ അപകടം സംഭവിക്കാറുണ്ട്. എന്നാല്‍ കമ്പനികളുടെ ഭാഗത്തുനിന്നും ഒരു സഹായവും ലഭിക്കാറില്ല. പരിക്ക് പറ്റി കിടപ്പിലായവരെ തിരിഞ്ഞുനോക്കുവാന്‍പോലും കമ്പിനികള്‍ തയ്യാറാകുന്നില്ല.

ഇത്തരം സാഹചര്യങ്ങളില്‍ ടെക്നീഷ്യന്മാർക്ക് താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തിലാണ് പുതിയ യൂണിയന്‍ രൂപീകരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചികിത്സാ സഹായങ്ങളും ഇൻഷുറൻസ് പരിരക്ഷയും നല്‍കുന്നതിനോടൊപ്പം പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങൾ നേടിയെടുക്കാനുമുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് സംഘടനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാലു വർഷം മുമ്പ് ഒരു വാട്ട്സ് ആപ് കൂട്ടായ്മയായി തുടങ്ങിയ സംഘടനയാണ് ഇന്ന് വളർന്ന് വലുതായി ഒരു ട്രേഡ് യൂണിയനായി രൂപപ്പെട്ടത്.  ഡി.ടി.എച്ച്  മേഖലയില്‍ കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ എന്ന പ്രത്യേകതയും ഈ സംഘടനക്കുണ്ട്.

14 ജില്ലാ ഗ്രൂപ്പുകളും 5 സ്റ്റേറ്റ് ഗ്രൂപ്പുകളും മാനസിക പിരിമുറുക്കമുള്ള ടെക്നീഷ്യന്മാർക്ക് ആശ്വാസത്തിനായി ഒരു ചങ്ക് ഗ്രൂപ്പും ഉൾപ്പെടുന്നതാണ് എ കെ ടി റ്റി യു. വാട്ട്സ് ആപ്പ് കൂട്ടായ്മ.  ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഫ്ലാറ്റുഫോമിലും എ കെ ടി റ്റി യു സജീവമാണ്. 14 ജില്ലകളിലും  ശക്തമായ നേതൃത്വമാണ് സംഘടനയെ നയിക്കുന്നത്.  സംസ്ഥാന പ്രസിഡന്റ് – പ്രശാന്ത് കുമ്പള, ജനറല്‍ സെക്രട്ടറി – ശ്രീകാന്ത് കോട്ടയം, ട്രഷറാര്‍ – പത്‌ഭനാഭന്‍ കണ്ണൂര്‍, സെക്രട്ടറിമാര്‍  സന്തോഷ് തൊടുപുഴ, ബിജു കൊട്ടിയം, വൈസ് പ്രസിഡന്റ്മാര്‍  പ്രസാദ് പൂഞ്ഞാർ , പ്രശാന്ത് ചവറ എന്നിവരാണ് സംസ്ഥാന തലത്തില്‍ ആൾ കേരളാ ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയനെ (AKDTU) നയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...