പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയും ഇതേ കുട്ടിയെ മുമ്പ് പീഡിപ്പിച്ച അടുത്ത ബന്ധുവും അറസ്റ്റില്‍. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ് (24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അനീഷ് പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട്പോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളില്‍നിന്ന് പെണ്‍കുട്ടി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും അനീഷിനെയും കോട്ടയത്തുള്ള അനീഷിന്‍റെ വീട്ടില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കൗണ്‍സലിങ് നടത്തിയപ്പോള്‍ നല്‍കിയ മൊഴിയിലാണ് അടുത്ത ബന്ധുവായ ഷൈജു ആറു വര്‍ഷം മുമ്പ് പലതവണ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഷൈജുവിനെയും പിടികൂടി. തിരുവനന്തപുരം റൂറല്‍ ജില്ല പോലീസ് മേധാവി ദിവ്യ വി. ഗോപിനാഥിന്‍റെ നിര്‍ദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്.ഐ സുനില്‍ ഗോപി, എ.എസ്.ഐമാരായ നൂറുല്‍ ഹസന്‍, വിജയന്‍, പോലീസുകാരായ ബിജു സി, ബിജു ആര്‍, ലിജുഷാന്‍, ശരത്ചന്ദ്രന്‍, അഖില്‍ കുമാര്‍, രമ്യാദേവി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...