കാര്‍ കത്തിച്ച സംഭവത്തിലുള്‍പ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : കരുനിലക്കോട്ട് കാര്‍ കത്തിച്ച സംഭവത്തിലുള്‍പ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല കരുനിലക്കോട് ചരുവിള വീട്ടില്‍ വിമല്‍ (27), കരുനിലക്കോട് വലിയവീട്ടില്‍ പ്രദീപ് (33) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്: തലശ്ശേരി സ്വദേശിയും വര്‍ക്കലയില്‍ വിവാഹം കഴിച്ച്‌ താമസിക്കുകയും ചെയ്യുന്ന സജീവിന്റെതാണ് അഗ്നിക്കിരയായ ഇന്‍ഡിഗോ കാര്‍. ഇയാളുടെ ബന്ധു സിനുവുമൊന്നിച്ചാണ് ഞായറാഴ്ച രാത്രി കരുനിലക്കോട് കുന്നുംപുറം ഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച ഗാനമേള കാണനെത്തിയത്. ഗാനമേളക്കിടെ ഇവര്‍ ഡാന്‍സ് ചെയ്തതുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നു.

തുടര്‍ന്ന് യുവാക്കള്‍ കാറിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് വഴി തടസ്സപ്പെടുത്തിയതാണ് അടിപിടിക്ക് കാരണം. നാട്ടുകാര്‍ ചേര്‍ന്ന് ഇരു സംഘങ്ങളെയും പിരിച്ചുവിട്ടെങ്കില്‍ വഴിമധ്യേ സംഘങ്ങള്‍ വീണ്ടും ഏറ്റുമുട്ടി. രാത്രി മാവിള ജങ്ഷനില്‍ അടിപിടിയുണ്ടാക്കിയവരെ പോലീസ് വിരട്ടി ഓടിച്ചു. സജീബും സിനുവും ആശുപത്രിയിലേക്ക് പോകുംവഴി കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പാറക്കല്ല് വെച്ച്‌ തലയ്ക്കിടിച്ച്‌ പരിക്കേല്‍പിക്കുകയും ചെയ്തു. വിന്‍ഡോ ഗ്ലാസുകള്‍ അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു.

പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പിടികൂടിയത്. പ്രതികള്‍ പെട്രോള്‍ ബങ്കിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല ഡി.വൈ.എസ്.പി നിയാസ് പിയുടെ നേതൃത്വത്തില്‍ വര്‍ക്കല സി.ഐ പ്രശാന്ത്, എസ്.ഐമാരായ അജിത്ത് കുമാര്‍, അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...