കോട്ടയം വെന്തുരുകുന്നു… രാജ്യത്തെ ഏറ്റവും താപനില കൂടിയ ജില്ലയായി അക്ഷരനഗരി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കൂടിക്കൂടി വരികയാണ്. ഇത് കാരണം പകല്‍ 12 മുതല്‍ 3 വരെ പുറംസ്ഥലങ്ങളിലുള്ള ജോലിയ്‌ക്ക് ഇറങ്ങുന്നതിനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ചൂട് കൂടുതലുള്ള സ്ഥലമായി പറയുന്നത് പാലക്കാടിനെയാണ്. എന്നാല്‍ ഇക്കുറി ആ സ്ഥാനം കോട്ടയത്തിനാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് തന്നെ ഏറ്റവും ചൂടുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് കോട്ടയം. 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ സമയങ്ങളില്‍ കോട്ടയത്തെ താപനില.

കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കോട്ടയം ആണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് കഴിഞ്ഞ പകല്‍ ഇവിടെ രേഖപ്പെടുത്തി. അടുത്ത കാലത്തൊന്നും താപനില ഇത്രയധികം ഉയര്‍ന്നിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ആന്ധ്രയിലെ നന്ദ്യാലാണ് ചൂടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. അഹമ്മദ് നഗര്‍ (37.2), ഭദ്രാചലം (36.8), കര്‍ണൂല്‍ (36.6) എന്നീ സ്ഥലങ്ങളാണ് തൊട്ടു പിന്നിലായിട്ടുള്ളത്.

ആറ് വര്‍ഷം മുന്‍പ് മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 36 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ ആദ്യം തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയ സ്ഥിതിക്ക് വരും ദിവസങ്ങളിലും നഗരത്തില്‍ ചൂട് ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...