രാജ്യത്തെ ഔദ്യോ​ഗിക ചിഹ്നം ദുരുപയോ​ഗം ചെയ്താൽ കടുത്ത ശിക്ഷ ; ദുബായ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : രാജ്യത്തിൻ്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറപ്പെടുവിച്ച പുതിയ നിയമത്തിലാണ് എമിറേറ്റിന്റെ ഔദ്യാഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവര്‍ക്കുളള ശിക്ഷാ നടപടികളെക്കുറിച്ച് വിശദീകരിക്കുന്നത്. കടുത്ത ശിക്ഷാ നടപടികളാണ് ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത്. മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരുലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് നിയമലംഘകര്‍ക്ക് ചുമത്തുക.

എമിറേറ്റിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിക്കുന്ന ചിഹ്നം ഉണ്ടായിരിക്കുമെന്നും ഈ ചിഹ്നം ദുബായ് എമിറേറ്റിന്റെ സ്വത്തായി കണക്കാക്കപ്പെടുമെന്നും ഉത്തരവില്‍ ചൂണ്ടികാട്ടുന്നു. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍, രേഖകള്‍, വെബ്‌സൈറ്റുകള്‍, സര്‍ക്കാര്‍ ഇവന്റുകള്‍ എന്നിവയില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാം. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇതിനായി ദുബായ് ഭരണാധികാരിയില്‍ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അതിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തണമെന്നും നിയമത്തില്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടിൽ കയറി ആക്രമണം നടത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

0
പത്തനംതിട്ട: തുമ്പമൺ ജംഗ്ഷന് സമീപം വീട്ടിൽ കയറി ആക്രമണം നടത്തിയ കാട്ടുപന്നിയെ...

പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ നിന്ന്‌ ഉപാധികളൊന്നുമില്ലാതെ പിൻവാങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ വിദ്യാഭ്യാസ മന്ത്രി...

0
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ...

നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ...

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ...

ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ റീന എത്തിയതോടെ ഡിഎച്ച്എസ് ഓഫീസിൽ...

0
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ റീന...