മുങ്ങാന്‍ തുടങ്ങിയ പായ്ക്കപ്പലില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി ദുബൈ പോലീസ്

For full experience, Download our mobile application:
Get it on Google Play

ദുബൈ : മുങ്ങാന്‍ തുടങ്ങിയ പായ്ക്കപ്പലില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി ദുബൈ പോലീസ്. ഏഷ്യന്‍ സ്വദേശികളാണ് കപ്പലിലുണ്ടായിരുന്നത്. ദുബൈ ക്രീക്കിലാണ് സംഭവം ഉണ്ടായത്. ദുബൈ ക്രീക്കില്‍ നിന്ന് ഏഷ്യന്‍ രാജ്യത്തേക്കുള്ള യാത്രക്കിടെ കപ്പലില്‍ വെള്ളം കയറാന്‍ തുടങ്ങുകയായിരുന്നു.

അമിതമായി ചരക്ക് കയറ്റിയതാണ് കപ്പലില്‍ വിള്ളലുണ്ടാകാന്‍ കാരണമായത്. കപ്പലിനുള്ളില്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ ക്യാപ്റ്റന്‍ ദുബൈ പൊലീസിന്റ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാരിടൈം പട്രോളിങ് സംഘം സ്ഥലത്തെത്തി കപ്പിലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

വിള്ളല്‍ വലുതാണെന്ന് മനസ്സിലായതോടെ കപ്പല്‍ മുങ്ങാതെ സംരക്ഷിച്ച് അടുത്തുള്ള തുറമുഖത്തേക്ക് എത്തിച്ചതായി പോര്‍ട്ട് പോലീസ് സ്റ്റേഷനിലെ മറൈന്‍ റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ അലി അബ്ദുല്ല അല്‍ നഖ്ബി പറഞ്ഞു. പ്രത്യേക സുരക്ഷാ ബലൂണുകള്‍ സ്ഥാപിച്ചാണ് ബോട്ട് മുങ്ങാതെ സംരക്ഷിച്ചത്. ദുബൈ മുന്‍സിപ്പാലിറ്റിയുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന ചരക്ക് കരയ്‌ക്കെത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...