ശൈത്യകാലത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ് ; ക്യാമ്പിംഗ് സീസണിന് ചൊവ്വാഴ്ച തുടക്കം

For full experience, Download our mobile application:
Get it on Google Play

ദുബായ് : ശൈത്യകാലത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. ദുബായ് മുന്‍സിപ്പാലിറ്റിയുടെ ശൈത്യകാല ക്യാമ്പിംഗ് സീസണിന് ചൊവ്വാഴ്ച തുടക്കമാകും. ശൈത്യകാലം ആസ്വദിച്ച് മരുഭൂമിയില്‍ രാപാര്‍ക്കാനുളള അവസമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിന് വേണ്ടിയുളള ബുക്കിംഗും മുന്‍സിപ്പാലിറ്റി ആരംഭിച്ചു. യുഎഇയില്‍ ശൈത്യകാലം വിരുന്നെത്താന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ചൊവ്വാഴ്ച മുതല്‍ ശൈത്യകാല ക്യാമ്പിംഗ് സീസണിന് ദുബായ് മുന്‍സിപ്പാലിറ്റി തുടക്കം കുറിക്കുന്നത്. അല്‍ അവീര്‍ മരുഭൂമിയിലെ കൂടാരങ്ങളില്‍ ശൈത്യകാലം ആസ്വദിക്കാനുളള അവസരമാണ് ഔട്ട്‌ഡോര്‍ പ്രേമികള്‍ക്കായി ഒരുക്കുന്നത്. അടുത്ത വര്‍ഷം ശൈത്യകാല സീസണ്‍ അവസാനിക്കുന്നത് വരെ കുടുംബ സൗഹൃദ ക്യാമ്പുകള്‍ ഉണ്ടാകും.

സന്ദര്‍ശകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് മുന്‍സിപ്പാലിറ്റി ഇവിടെ ഒരുക്കിയിരിക്കുന്നത്. നിശ്ചയദാര്‍ഢ്യക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പ്രത്യേക സ്ഥലങ്ങളും മാറ്റിവച്ചിട്ടുണ്ട്. മരുഭൂമിയില്‍ സ്വന്തമായി ടെന്റുകള്‍ സ്ഥാപിക്കുന്നവര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഇത്തരക്കാര്‍ക്കും പ്രത്യേക സ്ഥലം അനുവദിക്കും. സിംഗിള്‍, ഡബിള്‍ എന്നിങ്ങനെ ക്യാമ്പിംഗ് ഏര്യകള്‍ സജ്ജമാക്കാം. ക്യാമ്പിനുളളില്‍ അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നത് അടക്കമുളള നിബന്ധനകളും മുന്‍സിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. ടെന്റുകള്‍ക്കുളള പെര്‍മിറ്റ് മറ്റൊരാള്‍ക്ക് കൈമാറാനോ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ല. മരുഭൂമിയില്‍ വെടിക്കെട്ട് നടത്തുന്നതിനും സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. സഞ്ചാരികള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുന്‍സിപ്പാലിറ്റി നിര്‍ദ്ദേശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...