അഹമ്മദാബാദ്; ലോകകപ്പിൽ ക്രിക്കറ്റിൽ ഇന്ത്യാ-പാകിസ്താന്‍ ക്ലാസിക് പോരാട്ടം ഇന്ന് അഹ്മദാബാദില്‍. ആദ്യ രണ്ടു മത്സരങ്ങളിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും. പരിക്കില്‍നിന്നു മുക്തനായി ശുഭ്മൻ ഗിൽ ഇന്ന് ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഹോം ഗ്രൗണ്ട്, 1,32,000ലധികം വരുന്ന കാണികളുടെ പിന്തുണ, പാകിസ്താനെതിരായ ഏകപക്ഷീയമായ ഏഴു വിജയങ്ങളുടെ റെക്കോർഡ്, ഏകദിന റാങ്കിങ്ങിൽ ഒന്നാമതതെത്തിയ സമീപകാല ഫോം. ഇന്ത്യൻ ടീമിന് അനുകൂല ഘടകങ്ങൾ നിരവധിയാണ്. ഗില്‍ തിരിച്ചെത്തിയാല്‍ സൂര്യകുമാറിനൊപ്പം ഇഷാൻ കിഷനും പുറത്തിരിക്കേണ്ടിവരും. ഫോമിലില്ലാത്ത മുഹമ്മദ് സിറാജിനു പകരം മുഹമ്മദ് ഷമി എത്താനുമിടയുണ്ട്. ഷർദുൽ താക്കൂർ തുടരാനാണു സാധ്യത. മറുവശത്ത് പാകിസ്താനും ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളുണ്ട്. ഏകദിന റാങ്കിങ്ങിൽ ഒരു റേറ്റിങ് പോയിന്‍റ് വ്യത്യാസത്തിൽ രണ്ടാമതുണ്ട് അവർ. മുഹമ്മദ് റിസ്‍വാന്‍റെ ഫോമും ഇന്ത്യക്കെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ഷഹീൻഷാ അഫ്രീദി അടക്കമുള്ള പേസര്‍മാരും പാകിസ്താനു മുതൽകൂട്ടാണ്. സ്വന്തം കാണികളുടെ അഭാവത്തെ മറികടന്നു വേണം അവർക്ക് കളിക്കാൻ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























