ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ പ്ലാന്റ് ദുബായിൽ തുറന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ പ്ലാന്റ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 1578 കോടി ദിർഹം ചിലവിലാണ് 44 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന പ്ലാന്റ് സജ്ജമാക്കിയത്. 263 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയർന്ന സോളർ പവർ ടവറും ലോകത്തിലെ ഏറ്റവും വലിയ താപ ഊർജ സംഭരണ ​​ശേഷിയും ഇതിൽ ഉൾപ്പെടും. പദ്ധതിയിലൂടെ 3.2 ലക്ഷം വീടുകൾക്ക് സംശുദ്ധ ഊർജം നൽകാനാകും. വർഷത്തിൽ 16 ലക്ഷം ടൺ കാർബൺ മലിനീകരണം കുറയ്ക്കും. 2050ഓടെ ദുബായുടെ സംശുദ്ധ ഊർജ ഉൽപാദന ശേഷി 100% ആക്കുന്നതോടെ കാർബൺ മലിനീകരണം പൂർണമായും ഇല്ലാതാകും. സംശുദ്ധ ഊർജത്തിൽ നിക്ഷേപിച്ച് കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിലൂടെ ഭാവി തലമുറയ്‌ക്കായി പരിസ്ഥിതി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായുടെ ഹൃദയഭാഗത്ത് സജ്ജമാക്കിയ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക് യുഎഇയുടെ സുസ്ഥിര യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്നും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...