സ്ട്രീറ്റ് ഫൈറ്റർ V4-ന്റെ 2025 പതിപ്പ് ആഗോളതലത്തിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി.ഇപ്പോഴുള്ള മോഡലിന് 24.62 ലക്ഷം രൂപ മുതലാണ് എക്സ് ഷോറും വില. 2025 എഡിഷന് വില കൂടുമെന്നാണ് സൂചന. മുൻ മോഡലിനേക്കാൾ 6ബിഎച്ച്പി കൂടുതലാണിത്. 6സ്പീഡ് ഗിയർബോക്സാണുള്ളത്. ഫ്രണ്ട് ഫ്രെയിമിന്റെ ഭാരം മുൻമോഡലിനേക്കാൾ കുറഞ്ഞിട്ടുണ്ട്. മുൻവശത്ത് യുഎസ്ഡി ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക്കലി കൺട്രോൾഡ് യൂണിറ്റുകൾ വഴിയാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. 6.9 ഇഞ്ചിന്റെ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റേസ്, സ്പോർട്, റോഡ്, വെറ്റ് എന്നീ നാല് റൈഡ് മോഡുകൾ, ഫുൾ, ഹൈ, മീഡിയം ഹൈ എന്നീ നാല് പവർ മോഡുകൾ എന്നിവയും പ്രത്യേകതയാണ്. ബിഎംഡബ്ല്യു S 1000 RR, കവസാക്കി ZH2 പോലുള്ള വമ്പൻമാരാണ് സ്ട്രീറ്റ്ഫൈറ്ററിന്റെ പ്രധാന എതിരാളികൾ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1