പത്തനംതിട്ട ജില്ലയില്‍ താറാവ് മുട്ടക്ക് ക്ഷാമം ; കാലാവസ്ഥാമാറ്റം മുട്ട ഉല്‍പ്പാദനത്തില്‍ തിരിച്ചടിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തമിഴ്നാട്, ആന്ധ്രാപ്രദേശ്‌ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മൂലം താറാവ് മുട്ട ഉത്പാദനം കുറഞ്ഞതോടെ പത്തനംതിട്ട ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ താറാവ് മുട്ടയുടെ ലഭ്യത കുറഞ്ഞു. ജില്ലയില്‍ കുട്ടനാടന്‍ മേഖലകളില്‍ നിന്നും അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്നുമാണ് പ്രധാനമായും താറാവ് മുട്ട ലഭിച്ചിരുന്നത്. എന്നാല്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മുഴുവനും വിതരണം ചെയ്യുവാന്‍ ആവശ്യമായ താറാവ് മുട്ട ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇതിനാല്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് ജില്ലയില്‍ താറാവ് മുട്ടയുടെ വ്യാപാരം നടക്കുന്നത്. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ചൂട് വര്‍ധിച്ചതിനാല്‍ താറാവുകള്‍ക്ക് മുട്ടയിടാന്‍ അനുകൂലമായ സാഹചര്യമില്ലാത്തതാണ് ഇപ്പോള്‍ തിരിച്ചടിയായത്.

പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര ഭാഗങ്ങളില്‍ നിന്നുമാണ് താറാവ് മുട്ട കൂടുതലും ലഭിക്കുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗത്തേക്ക് വിതരണം ചെയ്യാന്‍ ആവശ്യമായ മുട്ടകള്‍ ലഭിച്ചിരുന്നു. സ്വന്തമായി ഹാച്ചറികളുള്ള മൊത്ത കച്ചവടക്കാരാണ് താറാവ് മുട്ട വിതരണം ചെയ്യുന്നതില്‍ വിപണിയില്‍ പിടിച്ചു നില്‍ക്കുന്നത്. ജില്ലയില്‍ താറാവ് മുട്ടക്ക് ഉണ്ടായ ക്ഷാമം നിലവില്‍ തുടര്‍ന്നാല്‍ ഹോട്ടലുകളിലും തട്ടുകടകളിലും താറാവ് മുട്ട വിഭവങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം ഉടലെടുക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...