മലയാലപ്പുഴ ഗ്രാമ പഞ്ചായത്തില്‍ സി.ഡി.എസ് തലത്തില്‍ അഴിമതി ; ബി.ജെ.പി അംഗങ്ങള്‍ പഞ്ചായത്ത് ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് തലത്തില്‍ അഴിമതിയും രാഷ്ട്രീയവും ആരോപിച്ചുകൊണ്ട് ബി.ജെ.പി അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ആര്‍.പി യായി പ്രവര്‍ത്തിച്ചുവന്നിരുന്ന ശ്യാലിനിയെ തെറ്റായ കാര്യം പറഞ്ഞ് പുറത്താക്കിയെന്നും പഞ്ചായത്ത് അംഗങ്ങള്‍ എല്ലാവരും ഇതിനെ എതിര്‍ത്തിട്ടും സി.ഡി.എസ് തെറ്റായ സമീപനം സ്വീകരിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. ബി.ജെ.പിക്കാരിയാണ് എന്ന ഒറ്റ കാര്യത്താലാണ് പഞ്ചായത്തിലെ പുതിയ സി.ഡി.എസ് ചെയര്‍പെഴ്സന്റെ നേതൃത്വത്തില്‍ ഇവരെ പിരിച്ചുവിട്ടതെന്നും ബി.ജെ.പി അംഗങ്ങള്‍ ആരോപിച്ചു.

മലയാലപ്പുഴ പഞ്ചായത്ത് നീതിയുക്തമായ രീതിയിലല്ല കാര്യങ്ങള്‍ ചെയ്യുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ആളുകളാണ് സി.ഡി.എസ് കൈകാര്യം ചെയ്യുന്നത്. ഇവര്‍ സി.ഡി.എസ്, എ.ഡി.എസ് സംവിധാനത്തെ തകിടം മറിക്കുവാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഈ വിഷയം അറിഞ്ഞപ്പോള്‍ തന്നെ ശാലിനി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ പിരിച്ചുവിടരുത് എന്ന് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തിരുന്നു. ഇത് മറികടന്നാണ് നിലവിലെ തീരുമാനം. ശാലിനിയെ പിരിച്ചുവിടാനുള്ള കാരണം ഇതുവരെയും അറിയിച്ചിട്ടില്ലെന്നും ബി.ജെ.പി നേതൃത്വം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...