പത്തനംതിട്ട : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ താറാവ് കുഞ്ഞുങ്ങളുടെ വിതരണ പദ്ധതി നിരണത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ ഉദ്ഘാടനം ചെയ്തു. അപ്പര്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി ജില്ലയ്ക്ക് തന്നെ മാതൃകയാണ്. താറാവ് കര്‍ഷകര്‍ക്ക് ഇതുപോലൊരു പദ്ധതി ഏറെ കൈത്താങ്ങാണ്. ഈ മേഖലയില്‍പ്പെട്ട കര്‍ഷകര്‍ ഏറെ പ്രതിസന്ധിയില്‍ കൂടി കടന്നുപോകുന്ന അവസരത്തില്‍ താറാവ് കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുവാന്‍ ഇതുപോലൊരു പദ്ധതി ഏറെ ആശ്വാസകരമാകും.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ 2.50 ലക്ഷം രൂപാ ഇതിന് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. താറാവ് കര്‍ഷകരെ ഗ്രൂപ്പുകളായി തിരിച്ച് 25000 രൂപാ പദ്ധതി വിഹിതവും, 25000 രൂപ ഗുണഭോക്തൃ വിഹിതവുമായി 50000 രൂപയുടെ മൂല്യമുള്ള താറാവിന്‍ കുഞ്ഞുങ്ങളെയാണു നല്‍കുന്നത്. അഞ്ച് ഗ്രാമപഞ്ചായത്തിലും ലഭ്യമായ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. ആയതിന്റെ ബ്ലോക്ക്തല ഉദ്ഘാടനമാണ് നിരണത്ത് നടന്നത്. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശോശാമ്മ മജു, ബിനില്‍ കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എം.ബി.നൈനാന്‍, അന്നമ്മ വര്‍ഗീസ്, അലക്‌സ് ആശാന്‍കുടി, പുളിക്കീഴ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.എന്‍.സുബിയന്‍ എന്നിവര്‍ പ്രസംഗിച്ചു.