ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. 10 താറാവുകളെയാണ് കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. കൃഷിവിജ്ഞാനകേന്ദ്രത്തിൽ വളർത്തുന്നതും വില്പനയ്ക്കായും സൂക്ഷിച്ചിരുന്ന താറാവുകളെയാണ് കൂട്ടത്തോടെ നായ്ക്കൾ കൊന്നൊടുക്കിയത്. തീറ്റ നൽകാനായി ഉച്ചയ്ക്ക് കൂട്ടത്തോടെ താറാവുകളെ കൂടിന് വെളിയിൽ ഇറക്കിയപ്പോഴാണ് തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. ജീവനക്കാർ നോക്കിനില്‍ക്കെയാണ് ഏഴ് തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി താറാവുകളെ ആക്രമിച്ചത്.

ജീവനക്കാർ നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരേയും നായ്ക്കൾ കുരച്ച്ചാടി. 10 താറാവുകളെ കടിച്ചുകൊന്നശേഷം ബാക്കിയുള്ള താറാവുകളെ കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. കടിച്ചെടുത്തോണ്ടുപോയ താറാവുകളെ പിന്നീട് കോമ്പൗണ്ടിലെ പല ഭാഗത്തുനിന്നാണ് കണ്ടെത്താൻ സാധിച്ചത്. കൃഷിവിജ്ഞാനകേന്ദ്രത്തിലുള്ള മൃഗഡോക്ടർ മുറിവേറ്റ താറാവുകൾക്ക് പ്രഥമ ശുശ്രൂഷകൾ നല്കി. ഈ പ്രദേശങ്ങളിൽ ആക്രമകാരികളായ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നാണ് ജീവനക്കാർ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...