വെള്ളപ്പൊക്കംമൂലം കുട്ടനാട് താലൂക്കിലെ 41 റേഷൻകടകളിൽ അരി എത്തിക്കാനായില്ല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വെള്ളപ്പൊക്കംമൂലം കുട്ടനാട് താലൂക്കിലെ 41 റേഷൻകടകളിൽ അരി എത്തിക്കാനായില്ല. മേയ് മാസത്തെ റേഷൻ വിതരണം ബുധനാഴ്ച അവസാനിച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് റേഷൻ നഷ്ടമാകുന്ന സ്ഥിതിയാണ്. കാർത്തികപ്പള്ളി താലൂക്കിലും പ്രതിസന്ധിയുണ്ട്. വെള്ളപ്പൊക്കം മൂലം ഒട്ടേറെ കുടുംബങ്ങൾക്ക് ഇവിടെയും റേഷൻ വാങ്ങാനായിട്ടില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ വിതരണത്തീയതി നീട്ടണമെന്ന് സിവിൽ സപ്ലൈസ് ജില്ലാ അധികൃതർ ഭക്ഷ്യവകുപ്പിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഒരുദിവസത്തേക്കുകൂടി വിതരണം നീട്ടാനാണ് അനുമതി നൽകിയത്. ഒരുദിവസം നീട്ടിയതുകൊണ്ടു പ്രയോജനമില്ലെന്നാണ് റേഷൻ കടക്കാർ പറയുന്നത്.

കുട്ടനാട്ടിലെ 41 കടകളിൽ ധാന്യമെത്തിക്കാൻ ഒരുദിവസം മതിയാകില്ല. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വെള്ളക്കെട്ടിലായ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇവർ വീടുകളിലേക്കു തിരിച്ചെത്തിയാൽ മാത്രമേ അരിവാങ്ങാനാകൂ. അതിനാൽ, ജൂൺ മാസത്തെ വിഹിതത്തിനൊപ്പം മേയ് മാസത്തെ വിഹിതം കൂടി വാങ്ങാനുള്ള അനുമതി നൽകണമെന്നാണ് റേഷൻകടക്കാരുടെ ആവശ്യം.
കുട്ടനാട് താലൂക്കിലെ 53,423 കാർഡുടമകളിൽ 35,506 പേർ മാത്രമാണ് മേയ് മാസത്തെ റേഷൻ വാങ്ങിയത്. അതിൽ മുഴുവൻ വിഹിതവും ലഭിക്കാത്തവരും ഏറെയാണ്. അതിനാൽ റേഷൻവിഹിതം നഷ്ടമാകാതിരിക്കാൻ രണ്ടുമാസത്തെ വിതരണം ഒന്നിച്ചുനടത്താനുള്ള ക്രമീകരണം ഇ-പോസ് യന്ത്രത്തിൽ വരുത്തണമെന്നാണ് ആവശ്യം. റേഷൻ വിതരണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും മേയിലെയും ജൂണിലെയും വിഹിതം ഒന്നിച്ചുവാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗൈനൈസിങ് സെക്രട്ടറി എൻ. ഷിജീർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...