രണ്ടാംഘട്ട ടാറിംങ് വൈകുന്നു ; റോഡിന്‍റെ ഉപരിതലം പൊളിഞ്ഞിളകി തുടങ്ങിയിട്ടും അധികൃതര്‍ നിസംഗത പാലിക്കുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

റാന്നി: രണ്ടാംഘട്ട ടാറിംങ് വൈകുന്നതു മൂലം റോഡിന്‍റെ ഉപരിതലം പൊളിഞ്ഞിളകി തുടങ്ങിയിട്ടും അധികൃതര്‍ നിസംഗത പാലിക്കുന്നതായി ആക്ഷേപം. മടത്തുംചാല്‍-മുക്കൂട്ടുതറ മലയോരപാതയിലെ മന്ദമരുതി-വെച്ചൂച്ചിറ ഭാഗത്തെ ടാറിംങ്ങാണ് ഇളകി തുടങ്ങിയത്. രണ്ടു വര്‍ഷം മുമ്പാണ് ഇതിന്‍റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. റോഡിന് വീതി കൂടിയപ്പോള്‍ മധ്യത്തിലായ ജലവിതരണ പൈപ്പുകളും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് രണ്ടാം ഘട്ട ടാറിംങ് നിര്‍ത്തി വെച്ചത്.

ജലവിതരണ പൈപ്പുകളും വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതും ഇടയ്ക്കുണ്ടായ കോവിഡ് തരംഗം മൂലം വൈകി. ഇതിനിടെ ഒന്നാം ഘട്ട ടാറിംങ് ജോലികള്‍ പൂര്‍ത്തീകരിക്കുകയും റോഡ് നിര്‍മ്മാണ കരാര്‍ കാലാവധി അവസാനിക്കുകയും ചെയ്തു. രണ്ടാമത് കാലാവധി നീട്ടി നല്‍കിയെങ്കിലും മന്ദമരുതി-വെച്ചൂച്ചിറ ഭാഗം നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാനായില്ല. ഇതിനെ തുടര്‍ന്ന് കമ്പനിയെ കരാറില്‍ നിന്നും പുറത്താക്കി. കൂടുതല്‍ തുക വകയിരുത്തി രണ്ടാം ഘട്ട നിര്‍മ്മാണത്തിന് പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ആയിട്ടും പണികള്‍ ആരംഭിച്ചിട്ടില്ല.

വൈദ്യുതി തൂണുകള്‍ മാറ്റിയ ഭാഗം ടാറിംങ് ചെയ്യാത്തതു മൂലം വലിയ കുഴികള്‍ രൂപപ്പെട്ടു കിടക്കുകയാണ്. ടാറിംങ്ങിനോടു ചേര്‍ന്ന ഐറിഷ് വര്‍ക്കുകളും ഓടകളുടെ നിര്‍മ്മാണവും നടക്കാത്തതിനാല്‍ മഴക്കാലത്ത് റോഡിലൂടെയാണ് മഴവെള്ളം ഒലിക്കുന്നത്. ഇതുമൂലം വശങ്ങള്‍ ഇടിയുകയും റോഡിന്‍റെ ഗുണനിലവാരം നഷ്ട്ടപെടുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പലസ്ഥലങ്ങളിലും റോഡില്‍ ഉപരിതലം ഇളകി കുഴികള്‍ രൂപപെട്ടു തുടങ്ങിയിട്ടുണ്ട്. എത്രയും വേഗം രണ്ടാം ഘട്ട ടാറിംങ് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ റോഡിലൂടെയുള്ള ഗതാഗത സംവിധാനം താറുമാറാകും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...