ചെത്തോങ്കര – അത്തിക്കയം റോഡില്‍ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതു മൂലം മഴയും വെയിലും ഏറ്റു വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ വലയുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതു മൂലം മഴയും വെയിലും ഏറ്റു വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ വലയുന്നു. ചെത്തോങ്കര – അത്തിക്കയം റോഡില്‍ എസ്.സി സ്കൂള്‍ പടിയിലാണ് ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതു യാത്രക്കാർ വലയ്ക്കുന്നത്. വിദ്യാർത്ഥികൾ മഴയത്ത് കയറി നിൽക്കാൻ സ്ഥലം ഇല്ലാത്തതിനാൽ കനത്ത മഴയിലും കുടചൂടി റോഡിൽ നില്‍ക്കുകയാണ്. റോഡിന്‍റെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയതാണ്. ഇവിടെ ഒരു കാത്തിരിപ്പ് കേന്ദ്രം അനിവാര്യമാണ്.

കാറ്റത്ത് മരങ്ങൾ കടപുഴകി വീഴാൻ സാദ്ധ്യത ഉള്ള സ്ഥലമാണ് ഇവിടം. കരികുളം, കക്കുടുമൺ, കണ്ണമ്പള്ളി, പൊന്നമ്പാറ, അത്തിക്കയം, കുടമുരുട്ടി, പെരുനാട് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ കാത്തിരിപ്പു കേന്ദ്രമില്ലാത്തതുമൂലം ബുദ്ധിമുട്ട് നേരിടുന്നതില്‍ കൂടുതലും. റോഡിന് അടുത്തിടെ വീതി വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ ഒരു വശത്തെങ്കിലും കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിൽ കുട്ടികൾക്ക് അത് ഏറെ ആശ്വാസമാണ്. പ്രധാന റോഡുകളില്‍ മത്സരിച്ചു കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ ഇതു പോലുള്ള സ്ഥലങ്ങളില്‍ കൂടി പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...