ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ യുവതിയെ മാനഹാനി വരുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ യുവതിയെ മാനഹാനി വരുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇരിങ്ങാലക്കുട ലൂണ ഐ.ടി.സിക്ക് സമീപം താമസിക്കുന്ന അരിക്കാട്ട്പറമ്പില്‍ വീട്ടില്‍ ഹിരേഷി (39) നെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പനി മൂലം ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലേക്ക് ചികിത്സക്കായി വരുകയായിരുന്നു. ബസ് ഇറങ്ങി ആശുപത്രിയിലേക്ക് നടക്കുമ്പോള്‍ തലകറങ്ങിയതിനെ തുടര്‍ന്ന് യുവതി റോഡരികില്‍നിന്നു.

പ്രതി യുവതിയെ കൈയില്‍ പിടിച്ച് താങ്ങി നിര്‍ത്തി സഹായ വാ​ഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവതിയെ ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ എത്തിച്ച ശേഷം യുവതിയോട് ഒ.പി. ടിക്കറ്റ് എടുത്ത് തരാമെന്നും താന്‍ ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിധരിപ്പിച്ച് മുകളിലെ നിലയില്‍ പോയി വിശ്രമിക്കാന്‍ പറഞ്ഞയച്ചു. യുവതി മുകളിലെ നിലയില്‍ പോയി ബെഡില്‍ കിടന്ന് വിശ്രമിക്കുമ്പോള്‍ പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപെട്ടു. യുവതിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....