ജിഐഒഎസ് സമ്മേളനം : പ്രതിരോധ മാർഗങ്ങളെയും ആരോഗ്യകരമായ ജീവിതരീതികളെയും കുറിച്ച് ചർച്ച ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വൻകുടലിലെ അർബുദം തടയുന്നതിനും രോഗത്തെ ചെറുക്കുന്നതിലും ജീവിതശൈലിക്കും പ്രതിരോധമാർഗങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് ഉയർത്തിക്കാട്ടി ഗാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റിയുടെ (ജിഐഒഎസ്) രണ്ടാം വാർഷിക സമ്മേളനം സമാപിച്ചു. കൊച്ചിയിൽ നടന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറിലധികം ഓങ്കോളജിസ്റ്റുകൾ, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, മറ്റു മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ പങ്കെടുത്തു. ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ശീലങ്ങളിൽ ഏർപ്പെടുന്നതും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. സ്ഥിരമായ വ്യായാമത്തിലൂടെയും നല്ല ജീവിതശൈലിയിലൂടെയും നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്നും വ്യക്തമാക്കി.

ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന കൊളോറെക്ടൽ കാൻസറുകളെ ( വൻകുടലിലെ അർബുദം ) കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ സമ്മേളനത്തിൽ പ്രധാനമായും ചർച്ചകൾ അരങ്ങേറിയത്. കൊളോറെക്ടൽ കാൻസറുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് നൂതന ശസ്ത്രക്രിയ രീതികൾ, റേഡിയേഷൻ, ജീനോമിക് വശങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നിരവധി ശില്പശാലകളും അരങ്ങേറിയിരുന്നു. ശസ്ത്രക്രിയേതര ചികിത്സയെക്കുറിച്ചുള്ള പ്രത്യേക സെഷനും ഏറെ ശ്രദ്ധ നേടി. ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രമുഖരായിരുന്നു സെഷനുകൾക്ക് നേതൃത്വം നൽകിയത്. രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ദഹനനാളത്തിലെ ക്യാൻസറുകളെക്കുറിച്ചുള്ള ബോധവൽക്കരണവും ചികിത്സയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...