തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് കാർഗോ നീക്കത്തിൽ വൻ പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് കാർഗോ നീക്കത്തിൽ വൻ പ്രതിസന്ധി. വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകളടക്കം വൈകിപ്പിച്ചു. വിമാനങ്ങളിൽ കയറ്റി അയക്കേണ്ട 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. വേതനവും ബോണസും നിഷേധിക്കുന്ന എയർ ഇന്ത്യ സാട്‌സ് മാനേജ്‌മെൻറിനെതിരെ കരാർ തൊഴിലാളികൾ ഇന്നലെ മുതൽ സംയുക്ത സമരവുമായി മുന്നോട്ട് പോകുകയാണ്. എയർ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരാണ് വിമാനത്താവളത്തിലെ കാർഗോ നീക്കങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് മുടങ്ങിയത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്. ഈ വിമാനത്തിലേക്ക് ആറ് ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയച്ച ശേഷം മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.

തൊഴിലാളികളുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം വിമാനതാവളത്തിൽ നി‌ന്നുള്ള വിമാനങ്ങൾ വൈകി. നിലവിൽ 8 സർവീസുകൾ വൈകിയെന്ന് അധികൃതർ അറിയിച്ചു. രാജ്യാന്തര സർവീസുകൾ പുറപ്പെടാൻ 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്‌മെൻറ് ശമ്പള പരിഷ്‌കരണം നടത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. മാനേജ്‌മെൻറ് തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സംയുക്ത സമരസമിതി പറഞ്ഞു. 2022ലാണ് അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. പിന്നീട് നടത്തിയ ചർച്ചകളിൽ വേതനം സംബന്ധിച്ച് ഏകപക്ഷീയ നിലപാടാണ് കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനി തീരുമാനിക്കുന്ന തുക വേണമെങ്കിൽ തൊഴിലാളികൾ അംഗീകരിച്ചാൽ മതിയെന്ന സമീപനമായിരുന്നു മാനേജ്‌മെന്റ് സ്വീകരിച്ചത്. നിയമപരമായി ലേബർ കമ്മീഷൻ ശിപാർശ ചെയ്യുന്ന ശമ്പള പരിഷ്‌കരണം മാത്രമാണ് മുന്നോട്ടുവെക്കുന്നതെന്നും അത് ന്യായമാണെന്നുമാണ് തൊഴിലാളികളുടെ വാദം. മാനേജ്‌മെന്റിനും തൊഴിലാളികൾക്കും അനുയോജ്യമായ ശമ്പള വർധന ലേബർ കമ്മീഷൻ മുന്നോട്ട് വെച്ചെങ്കിലും കമ്പനി അതും അംഗീകരിക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. ജീവനക്കാരുടെ ശമ്പള വർധനവിലും മറ്റും നടപടി ആവശ്യപ്പെട്ട് ആറുമാസം മുമ്പുതന്നെ കമ്പനിക്ക് നോട്ടീസ് നൽകിയെങ്കിലും ഇതു വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. റീജണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പല തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരം യാത്രക്കാരെ ബാധിക്കുമെന്നതിൽ വിഷമമുണ്ടെന്നും വിഷയത്തിൽ മാനേജ്‌മെന്റാണ് ഉടൻ തീരുമാനമെടുക്കേണ്ടതെന്നും തൊഴിലാളികൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...