നെല്ല് സംഭരണത്തിൽ വീണ്ടും കുടിശിക പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നെല്ല് സംഭരണത്തിൽ വീണ്ടും കുടിശിക പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്താകെ 1.12 ലക്ഷം കർഷകർക്കായി 689.95 കോടി രൂപയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചവരെയുള്ള കണക്കാണിത്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടായിരുന്നതിൽ 832 കോടി രൂപ ലഭ്യമായത് ചെറിയ ആശ്വാസമാണ്. കേന്ദ്ര വിഹിതം വന്നതിനാൽ ബാങ്കുകളുടെ കുടിശ്ശികയിൽ ഒരു ഭാഗം നൽകി അടുത്ത വായ്പ എടുത്ത് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്.നിലവിൽ പാലക്കാട് ജില്ലയിൽ മാത്രം 231.90 കോടി രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്, ആലപ്പുഴ (164 കോടി), തൃശ്ശൂർ (124 കോടി), കോട്ടയം (84 കോടി), മലപ്പുറം (39 കോടി) എന്നിങ്ങനെയാണ് വലിയ തുക കിട്ടാനുള്ള മറ്റു ജില്ലകൾ. കനറാബാങ്ക്, എസ്.ബി.ഐ എന്നിവരുമായിട്ടാണ് കഴിഞ്ഞ വിളവെടുപ്പിൽ പണം നൽകാൻ ധാരണയുണ്ടായിരുന്നത്.

അതിനു മുമ്പ് ധാരണയുണ്ടായിരുന്ന കേരളാബാങ്കിന് 330 കോടി രൂപ നൽകാനുണ്ട്. എട്ടുമാസത്തിലധികം പഴക്കമുള്ള കടമാണിത്. ഈ തുക ബാങ്കിന് ലഭിച്ചില്ലെങ്കിൽ അന്ന് ഈ ബാങ്ക് വഴി നെല്ലുവില കിട്ടിയവരുടെ സിബിൽ സ്‌കോറിനെ ബാധിക്കാമെന്ന ആശങ്കയുണ്ട്. അതിനാൽ കേന്ദ്രത്തിൽ നിന്ന് കിട്ടിയ പണംകൊണ്ട് കേരളാബാങ്കിന് നൽകാനുള്ള തുക കൊടുക്കാനാണ് ആലോചന. കിട്ടിയ 832 കോടിയിൽ ഇതു കഴിച്ചുള്ള പണം കൊണ്ടുമാത്രം ഇപ്പോഴത്തെ നെല്ലെടുപ്പും എസ്.ബി.ഐ, കനറാ ബാങ്കുകളുടെ കുടിശ്ശികയും തീരില്ല. അതിനാൽ ബാക്കി പണം ഇവരുടെ കുടിശ്ശികയിൽ ഒരു ഭാഗം തീർക്കാൻ ഉപയോഗിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...