കൈക്കൂലിക്കേസ് ; പിടിയിലായ ഉന്നത ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്ന് മാസപ്പടി ലിസ്റ്റ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കൈക്കൂലിക്കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായ അമ്പലപ്പുഴ താലൂക്ക് സപ്‌ളൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സിന്റെ പക്കല്‍ നിന്ന് മാസപ്പടി ലിസ്റ്റ് വിജിലന്‍സ് സംഘം കണ്ടെത്തി. പീറ്റര്‍ ചാള്‍സിന്റെ ചുമതലയിലുള്ള കടകളുടെ എ.ആര്‍.ഡി നമ്പര്‍, കടയുടമയുടെ ഫോണ്‍ നമ്പര്‍, മാസപ്പടി എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റാണ് വിജിലന്‍സിന് ലഭിച്ചത്. മാസപ്പടി കൈപ്പറ്റിയ കടകളുടെ എ.ആര്‍.ഡി നമ്പരിന് നേരെ ടിക്ക്‌ചെയ്യും. കടയൊന്നിന് 1500 ആണ് കണക്ക്.ലിസ്റ്റിലെ ആദ്യപേരുകാരനായ കടയുടമയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടയിലാണ് കഴിഞ്ഞദിവസം പീറ്റര്‍ വിജിലന്‍സിന്റെ പിടിയിലായത്. റേഷന്‍ കടയിലെ അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനാണ് കടയുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നത്.

ഈ പോസ് നിലവില്‍ വന്നശേഷം റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നത് കുറഞ്ഞിരുന്നു. ഇത് കാരണം ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് നല്‍കാന്‍ പലരും തയ്യാറല്ല. കടയിലെ സ്റ്റോക്കിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങളുടെ പേരില്‍ കടയുടമകളെ വിരട്ടിയാണ് പീറ്റര്‍ പണം വാങ്ങിയിരുന്നത്. ഇത്തരത്തില്‍ റേഷന്‍ കടയുടമയുമായി കൈക്കൂലിക്കായി നടത്തിയ വിലപേശലാണ് കാര്യങ്ങള്‍ വിജിലന്‍സിന് മുന്നിലെത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...