സര്‍ക്കാര്‍ കോടികളുടെ കുടിശിക വരുത്തിയതോടെ ആരോഗ്യ കിരണം പദ്ധതി സ്തംഭനാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ കോടികളുടെ കുടിശിക വരുത്തിയതോടെ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യ കിരണം പദ്ധതി സ്തംഭനാവസ്ഥയില്‍. 2013 ല്‍ തുടങ്ങിയ ആരോഗ്യ കിരണം പദ്ധതി വഴി 18 വയസില്‍ താഴെയുള്ള കുട്ടികളുടെ എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികില്‍സ വാഗ്ദാനം ചെയ്തിരുന്നതാണ് ഇപ്പോള്‍ അനിശ്ചിതത്തിലായത്. ചികിത്സ നല്‍കിയ വകയില്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 35 കോടിയിലധികം രൂപയാണ്.

തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചുകോടി 31 ലക്ഷം രൂപയിലധികം ആശുപത്രികള്‍ക്ക് നല്‍കാനുണ്ട്. സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ പദ്ധതിയുമായ എംപാനല്‍ ചെയ്തിട്ടുള്ള ലാബ്, സ്കാന്‍ സെന്‍ററുകള്‍, ഫാര്‍മസികള്‍, സര്‍ജിക്കല്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് നല്‍കാനുള്ള പണവും മുടങ്ങി. അതേസമയം ചികിത്സ മുടങ്ങില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അടിയന്തരഘട്ടം വന്നാല്‍ ആശുപത്രി വികസന സമിതികളില്‍ നിന്ന് പണമെടുത്ത് ചികിത്സ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് കാരണം വരുമാനം കുറഞ്ഞ ആശുപത്രികള്‍ക്ക് ആശുപത്രി വികസന സമിതിയില്‍ നിന്ന് പണം കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് വേണം കരുതാന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...