ട്രെയിൻ തട്ടിയ ബധിരനും മൂകനുമായ വയോധികന്റെ മൃതദേഹവുമായി വണ്ടി ഓടിയത്‌ 10 കിലോമീറ്റർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ട്രെയിൻ തട്ടിയ ബധിരനും മൂകനുമായ വയോധികന്റെ മൃതദേഹവുമായി വണ്ടി 10 കിലോമീറ്റർ ഓടി. കാസർഗോട് തൃക്കരിപ്പൂർ സ്വദേശി കുമാരനാണ്(74) റെയിൽ പാളം മുറിച്ചു കടന്നപ്പോൾ അപകടത്തിൽപ്പെട്ടത്. കുമാരന്റെ മൃതദേഹവുമായി ജബൽപുർ – കോയമ്പത്തൂർ ട്രെയിൻ ദിനൂർ റെയിൽവേ ഗേറ്റിനപ്പുറത്ത് നിന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വരെ ഓടി. എൻജിനു മുന്നിലുള്ള കപ്ലിങ്ങിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കുടുങ്ങി കിടക്കുന്നതു കണ്ട് ഗേറ്റ്മാൻ വിവരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

അതേസമയം ഒരാളെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പയ്യന്നൂർ സ്റ്റേഷനിൽ നിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും എത്തി എൻജിനു മുന്നിൽ കുടുങ്ങി കിടന്ന മൃതദേഹം മാറ്റി. മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചു. ട്രെയിൻ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി എം ശ്രീ : സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ് ; മുസ്ലിം...

0
തിരുവനന്തപുരം: പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം...

വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന

0
വടകര : അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ലഹരി എത്തിച്ച്...

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ യുവാവിന് ക്രൂരമർദനം ; രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി...

‘പ്രധാനമന്ത്രി ജനാധിപത്യത്തിനെതിരല്ല’ ; തിര. കമ്മിഷണർ നിയമനസമിതിയുടെ സാധുത ഇല്ലാതാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

0
ന്യൂഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി...