പത്തനംതിട്ട റിംഗ് റോഡിന്റെ വശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട റിംഗ് റോഡിന്റെ വശങ്ങളില്‍ കാടുകയറി കിടക്കുന്ന ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. താഴേ വെട്ടിപ്പുറം റോഡില്‍ നിന്നും സ്വാകാര്യ ബസ് സ്റ്റാന്‍റിലേക്ക് പോകുന്ന റോഡില്‍ കാടുകയറി കിടക്കുന്ന ഭാഗത്താണ് ചാക്കില്‍ കെട്ടി മാലിന്യം തള്ളുന്നത്. മുന്‍പ് ഈ വഴി ഇടതടവിലാതെ വാഹനങ്ങള്‍ സഞ്ചരിച്ചിരുന്നു എങ്കിലും അബാന്‍ മേല്‍പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡില്‍ ഗതാഗതം നിരോധിച്ചിരുന്നു. സ്റ്റാന്‍റിലേക്ക് വരുന്ന സ്വകാര്യ ബസുകളാണ് ഇപ്പോള്‍ ഇതുവഴി കൂടുതലും സഞ്ചരിക്കുന്നത്. റോഡില്‍ ആളനക്കം ഇല്ലാതെ വന്നതോടെ ഇരുവശവും കാടുകയറി തുടങ്ങിയതാണ് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം ഇവിടെ ഉപേക്ഷിക്കുവാന്‍ പ്രധാന കാരണം. മത്സ്യ – മാംസാവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ റോഡില്‍ കിടന്ന് ചീഞ്ഞുനാറുകയാണ്.

നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ മുന്‍ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു എങ്കിലും ഇതില്‍ പലതും മോഷണം പോയി. ക്യാമറകള്‍ സ്ഥാപിച്ച തൂണുകള്‍ കാടുകയറി നില്‍ക്കുന്നുമുണ്ട്. മാലിന്യം തള്ളുന്നത് പിടിക്കപ്പെടില്ല എന്നുറപ്പായതോടെയാണ് ഇത്തരം സംഭവങ്ങള്‍ നഗരത്തില്‍ വര്‍ധിക്കുന്നത്. നഗരസഭയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക് മാലിന്യം വലിച്ചെറിയുന്ന രണ്ട് യുവാക്കളുടെ ചിത്രങ്ങള്‍ ആരോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....