വാക്കുതര്‍ക്കത്തിനിടയില്‍ പിതാവ് കല്ലുകൊണ്ട് മകന്റെ തലയ്ക്കടിച്ചു ; ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പിതാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലാഴി സ്വദേശി മീത്തല്‍ രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിതാവ് രാജേന്ദ്രന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വാക്കേറ്റത്തിനിടെ രാജേന്ദ്രന്‍ മകനെ കല്ല് ഉപയോഗിച്ച് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. 2023 ഡിസംബര്‍ 24നാണ് സംഭവം നടക്കുന്നത്. അന്ന് മദ്യപാനത്തെത്തുടര്‍ന്ന് പിതാവും മകനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.

വഴക്ക് മൂര്‍ച്ഛിച്ചതോടെ രാജേന്ദ്രന്‍ കല്ലുകൊണ്ട് രഞ്ജിത്തിന്റെ തലയിലടിച്ചു. രഞ്ജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ പന്തീരങ്കാവ് പൊലീസ് കേസെടുത്ത് രാജേന്ദ്രനെ പിടികൂടിയിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...