കഞ്ചാവ് കലർത്തിയ ഉൽപന്നവുമായി പിടിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കി

For full experience, Download our mobile application:
Get it on Google Play

ദുബൈ : വിമാനത്താവളത്തിൽ കഞ്ചാവ് കലർത്തിയ ഉൽപന്നവുമായി പിടിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കി ദുബൈ കോടതി. 2024 മാർച്ച് മൂന്നിനാണ്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളം ടെർമിനൽ 3ൽ വെച്ച് സിറിയൻ പൗരൻ പിടിയിലായത്​. കസ്റ്റംസ് ഉദ്യോഗസ്ഥർ എക്‌സ്റേ സ്‌ക്രീനിങ്ങിൽ ലഗേജിൽ സംശയകരമായ വസ്തു കണ്ടെത്തിയതിനെത്തുടർന്നാണ്​ ഇയാളെ പിടികൂടിയത്​. പരിശോധനയിൽ നിരവധി ഇ-സിഗരറ്റുകളും കഞ്ചാവിന്‍റെ അംശമടങ്ങിയ ഫിൽറ്ററുകളും കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ്​ കസ്റ്റഡിയിലെടുക്കുകയും അതേദിവസം ജാമ്യത്തിൽ വിടുകയും ചെയ്തു.

മൂത്ര പരിശോധനയിൽ കഞ്ചാവിലെ സൈക്കോ ആക്ടിവ് ഘടകത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏപ്രിൽ അഞ്ചിന് ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഉൽപന്നങ്ങൾ മയക്കുമരുന്ന് കണ്ടെത്തിയ വ്യക്തികൾക്ക് നിയമപരമായ ഇളവുകൾ നൽകുന്ന 2021ലെ ഫെഡറൽ നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്ന്​ കോടതി നിർണയിക്കുകയായിരുന്നു. ഹാജരാക്കിയ തെളിവുകൾ ശിക്ഷാവിധിക്ക് ആവശ്യമായ നിലവാരം പുലർത്തുന്നില്ലെന്ന്​ കോടതി വിലയിരുത്തുകയും തുടർന്ന്​ സംശയാതീതമായി കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഓരോ പ്രതിയും നിരപരാധിയാണെന്ന് കരുതുന്ന ഭരണഘടനാ തത്ത്വം ഉയർത്തിക്കാട്ടിക്കൊണ്ടാണ്​ കോടതി വിധി പ്രസ്താവിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...