ബസില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബസില്‍ സമീപത്തിരുന്ന ബിടെക് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറും ഡപ്യൂട്ടേഷനില്‍ കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുരേഷ് (51) അറസ്റ്റില്‍. നാഗര്‍കോവിലിലെ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് സുരേഷ് അറസ്റ്റിലായത്.

കായംകുളം കൃഷ്ണപുരം സ്വദേശിയാണ് ഇയാള്‍. ബസില്‍ തനിക്കൊപ്പമിരുന്ന യുവതിയുടെ ശരീരത്തില്‍ ഇയാള്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൊടുങ്ങല്ലൂരിലേക്കു പോകുന്ന കെഎസ്‌ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിയും കൂട്ടുകാരിയും ഇരുന്ന സീറ്റില്‍ ഒപ്പം വന്നിരുന്ന സുരേഷ് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസിനു സമീപം എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ കയറി പിടിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ബസ് കണിയാപുരം ഡിപ്പോയിലെത്തിയപ്പോള്‍ സുരേഷ് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാര്‍ തടഞ്ഞു മംഗലപുരം പോലീസിനെ ഏല്‍പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...

പ്രതിഷേധ കൊടുങ്കാറ്റ് : പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

0
ഡൽഹി : പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...