പോലീസിനെതിരെ ഡിവൈഎഫ്‌ഐ ; ബിജെപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളത്ത് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ. ബിജെപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ മൊഴി മാറ്റാന്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ആക്രമണത്തിനിരയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഗര്‍ഭിണിയായ ഭാര്യയെയും പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കായംകുളം സ്വദേശി ധന്യ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ കായംകുളത്ത് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലെയും രണ്ട് പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തെ അടിസ്ഥാനമാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പ്രതി ചേര്‍ത്ത് പോലീസ് വധശ്രമത്തിന് കേസെടുത്തു.

സംഘര്‍ഷത്തിനിടെ സ്ഥലത്തുണ്ടായിരുന്നു ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയ്ക്കും പരുക്കേറ്റു. ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിഷയത്തില്‍ മൊഴിയെടുക്കാനെത്തിയതിനിടെയാണ് പൊലീസുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരായ മൊഴി മാറ്റിപ്പറാന്‍ ആക്രമണത്തിനിരയായ യുവതിക്ക് സമ്മര്‍ദ്ദമുണ്ടായെന്നും ഡിവൈഎഫ്‌ഐ നേതാവായ ഭര്‍ത്താവിനെ പുറം ലോകം കാണിക്കില്ലെന്നും പോലീസ് പറഞ്ഞെന്നാണ് ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...