കോന്നി : യുവമോർച്ച അരുവാപ്പുലം പഞ്ചായത്ത് ജനറൽ സെക്രട്ടറിക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.
മാരകമായ മുറിവുകൾ ഉണ്ടായിട്ടും നിസ്സാര വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ പോലീസ് എടുത്തിട്ടുള്ളത്. ഇതിലൂടെ പ്രതികളെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്. പ്രതിഷേധയോഗം ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, ജനറൽ സെക്രട്ടറി വിഷ്‌ണുദാസ്, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രമോദ് വടക്കേടത്ത്, സന്തോഷ്, സുനീഷ്, രഞ്ജിത്ത് ബി, വൈശാഖ് വിശ്വാ, സുമേഷ്, സദാശിവൻ നായർ, സുകുമാരൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി.