മിനിറ്റിന് ദിവസങ്ങളുടെ ദൈർഘ്യം ; സുശാന്തിന് കടുത്ത വിഷാദമായിരുന്നെന്ന് ഡോക്ടറുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നടന്‍ സുശാന്ത് സിങ് രാജ്പുത്ത് കടുത്ത വിഷാദം അനുഭവിച്ചിരുന്നതായി ഡോക്ടറുടെ മൊഴി. സുശാന്തിനെ ചികിത്സിച്ച മനഃശാസ്ത്രജ്ഞരുടെ മൊഴി ആണിത്. മുംബൈ പോലീസിനു നല്‍കിയ മൊഴിയിലാണ് രണ്ടു ഡോക്ടര്‍മാര്‍ സുശാന്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കാമുകി റിയ ചക്രവര്‍ത്തി ഡോക്ടര്‍മാരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും മൊഴിയിലുണ്ടെന്നാണ് സൂചന. അതേസമയം റിയ ചക്രവര്‍ത്തിയാണു സുശാന്തിനെ മനോരോഗിയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. നേരത്തെ വിഷാദരോഗ മരുന്നുകളുടെ കുറിപ്പടി സഹോദരി പ്രിയങ്ക സുശാന്തിന് വാട്‌സാപ്പില്‍ അയച്ചുകൊടുത്തതു പുറത്തായിരുന്നു.

സുശാന്തിന്റെ ഫ്ലാറ്റില്‍ നിന്നു റിയ സ്വന്തം വീട്ടിലേക്കു മാറിയ ജൂണ്‍ എട്ടിന് പ്രിയങ്കയും സുശാന്തും തമ്മില്‍ നടത്തിയ ചാറ്റ് ആണിത്. 2019 ഒക്ടോബറിലാണ് സുശാന്ത് ആദ്യമായി തന്റെ മുന്‍പില്‍ ചികിത്സയ്ക്ക് എത്തിയതെന്ന് രണ്ടാമത്തെ ഡോക്ടര്‍ മുംബൈ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

സുശാന്തിനു തന്റെ രോഗത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ കൃത്യമായി മരുന്നുകള്‍ കഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മരുന്നുകള്‍ മുടക്കുമായിരുന്നു. ഇതാകാം രോഗം വഷളാകാന്‍ കാരണമെന്നും മൊഴിയില്‍ പറയുന്നു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...