വള്ളിക്കോട് ഡി.വൈ.എഫ്.ഐ യുടെ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത 28 വിദ്യര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി.വൈ.എഫ്.ഐ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത 28 വിദ്യര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. 10 നും 18നും മദ്ധ്യേ പ്രായമുള്ളവരാണ് കുട്ടികള്‍, ഇതില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. വാഴമുട്ടം നാഷണല്‍ യു.പി സ്കൂളില്‍ ഇന്നലെയാണ്  ക്യാമ്പ് ആരംഭിച്ചത്. രാവിലെ നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഏറ്റതെന്നു കരുതുന്നു. ഇന്ന് ഒരുമണിയോടെ കുട്ടികള്‍ക്ക് വയറിളക്കവും ശര്‍ദ്ദിലും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെ കിടത്തി ചികിത്സിക്കുവാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് മരുന്നുനല്കി വിട്ടയച്ചുവെന്ന് പി.എച്ച്.സി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍പോലും സത്യം പറയാന്‍ കൂട്ടാക്കുന്നില്ലെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികള്‍ എവിടെയെന്നുപോലും വെളിപ്പെടുത്തുന്നില്ല. കുട്ടികള്‍ക്ക് മതിയായ ചികിത്സയും നിഷേധിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധ മൂടിവെക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, ജയന്‍ കെ.ആര്‍, ബി.ജെ.പി വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌ ടി.എ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് നിധിന്‍ ശിവ, ജില്ലാ ജനറല്‍ സെക്രട്ടറി വിപിന്‍ വാസുദേവ് എന്നിവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...