കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ശൈലജക്കെതിരെ വ്യാജ വാര്‍ത്തകളും മോര്‍ഫിങ് ചിത്രങ്ങളുപയോഗിച്ച് നീചമായ അപവാദ പ്രചരണം ലൈംഗീക അധിക്ഷേപമായി മാറിയിരിക്കുകയാണ്. ഇത് ചെയ്യിക്കുന്നത് ഷാഫിയും സരിനുമാണെന്ന് സനോജ് ആരോപിച്ചു. മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ നിലയില്‍ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരിയായിരുന്നു ശൈലജ. ആ അംഗീകാരമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ടീച്ചറെ മട്ടന്നൂരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുത്തത്. ശൈലജ സ്ഥാനാര്‍ത്ഥിയായെത്തിയ നിമിഷം മുതല്‍ പരാജയ ഭീതിയില്‍ ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യു.ഡി.എഫ് അഴിച്ചു വിട്ടിരിക്കുന്നതെന്നും സനോജ് പറഞ്ഞു.

വി കെ സനോജിന്റെ കുറിപ്പ്: ശൈലജ ടീച്ചര്‍ക്ക് നേരെ ക്രൂരമായ ലൈംഗീകാധിക്ഷേപത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സൈബര്‍ ടീം നടപടി അത്യന്തം പ്രതിഷേധാര്‍ഹം. കോട്ടയം കുഞ്ഞച്ചന്മാരുടെ നേതാവായ യൂത്ത് കോണ്‍ഗ്രസ് വ്യാജ അധ്യക്ഷനാണ് വടകരയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതല. ശൈലജ ടീച്ചര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും മോര്‍ഫിങ് ചിത്രങ്ങളുപയോഗിച്ച് നീചമായ അപവാദ പ്രചരണം ലൈംഗീക അധിക്ഷേപമായി മാറിയിരിക്കുകയാണ്. ഇത് ചെയ്യിക്കുന്നത് ഷാഫിയും സരിനുമാണ്. കൂട്ടിന് ലീഗുകാരുമുണ്ട്.’ ‘സ്ത്രീകള്‍ക്കെതിരെ ലൈംഗീകാധിഷേപം നടത്തിയ പരാതിയില്‍ പോലീസ് ശാസ്ത്രീയ അന്വേഷണത്തില്‍ കൂടി പിടികൂടിയ കോട്ടയം കുഞ്ഞച്ചന് ജാമ്യം എടുത്ത് കൊടുത്തു എന്നതില്‍ അഭിമാന പുളകിതനായി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് സരിനെ നമ്മള്‍ മറന്നിട്ടില്ല. ഇത്തരം മനോരോഗികളെ തള്ളിപ്പറയാതെ കോണ്‍ഗ്രസ് എങ്ങനെ സംരക്ഷിക്കുന്നു എന്നതിന് ഇതില്‍ പരം തെളിവ് വേണ്ടല്ലോ?. മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ നിലയില്‍ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരിയായിരുന്നു ശൈലജ ടീച്ചര്‍. ആ അംഗീകാരമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ടീച്ചറെ മട്ടന്നൂരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുത്തത്. എന്നാല്‍ വടകരയില്‍ ശൈലജ ടീച്ചര്‍ സ്ഥാനാര്‍ത്ഥിയായെത്തിയ നിമിഷം മുതല്‍ പരാജയ ഭീതിയില്‍ ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യു.ഡി.എഫ് അഴിച്ചു വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത സാമൂഹ്യ ദ്രോഹികളെ അവര്‍ നിയന്ത്രിച്ചില്ലങ്കില്‍ ജനങ്ങള്‍ ഈ ക്രിമിനല്‍ കൂട്ടങ്ങളെ തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല.’

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...