Monday, April 29, 2024 5:41 am

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നിയോഗിച്ച് ഉത്തരവായി
പോസ്റ്റല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സ്വീകരിക്കുന്നതിന് ഓഫീസര്‍മാരെ നിയമിച്ച് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. അസന്നിഹിത വിഭാഗത്തില്‍പെട്ട വോട്ടര്‍മാര്‍ പോള്‍ ചെയ്യുന്ന വോട്ടുകളും മണ്ഡലതലത്തിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചെയ്യുന്ന പോസ്റ്റല്‍ ബാലറ്റുകളും അതത് ദിവസം വോട്ടണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോങ് റൂമില്‍ എത്തിക്കണം. സ്ട്രേങ് റൂമില്‍ ഇവ സ്വീകരിക്കുന്നതിനായുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പോസ്റ്റല്‍ വോട്ടുകള്‍ ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ രാജേഷ് കുമാറും ഫെസിലിറ്റേഷന്‍ സെന്ററില്‍ ചെയ്യുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ പറക്കോട് ബിഡിഒ രജീഷ്‌കുമാറും അവശ്യസേവനവിഭാഗത്തിലെ ബാലറ്റുകള്‍ സീനിയര്‍ സൂപ്രണ്ട് (സ്യൂട്ട്) എം എസ് വിജുകുമാറും റിട്ടേണിംഗ് ഓഫീസിലെ വിഎഫ്സി/ പിവിസി (വോട്ടര്‍ ഓണ്‍ പോളിംഗ് ഡ്യൂട്ടി) എല്‍ എ (ജനറല്‍) സ്പെഷ്യല്‍ തഹസില്‍ദാര്‍ എസ് രജീനയും സ്വീകരിക്കും.

നിയോഗിച്ച് ഉത്തരവായി
പത്തനംതിട്ട ലോക്സഭാ മണ്ഡല പരിധിയിലെ തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെടുന്ന ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് എആര്‍ഒ തലത്തിലുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് ജീവനക്കാതെ നിയോഗിച്ച് നിയമിച്ച് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. നിയോജക മണ്ഡലം, ഫെസിലിറ്റേഷന്‍ സെന്റര്‍, ചാര്‍ജ് ഉദ്യോഗസ്ഥരുടെ പേര് (പത്തനംതിട്ട മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക്, മറ്റ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് ) എന്ന ക്രമത്തില്‍:
തിരുവല്ല- സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍- റാന്നി കോ ഓപ്പറേറ്റീവ് അസി. രജിസ്ട്രാര്‍ പി ആര്‍ അഭിലാഷ്, കൂടല്‍ ഗവ. വിഎച്ച്എസ്എസ് വൊക്കേഷണല്‍ ടീച്ചര്‍ എ മിനി
റാന്നി- സെന്റ് തോമസ് കോളജ് റാന്നി- തിരുവല്ല കോ ഓപ്പറേറ്റീവ് അസി. രജിസ്ട്രാര്‍ പി. കെ അജിത, പത്തനംതിട്ട ഡെപ്യൂട്ടി രജിസ്ട്രാര്‍ അഡ്മിനിസ്ട്രേഷന്‍ വി ജി അജയകുമാര്‍
ആറന്മുള- കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട- അടൂര്‍ കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ അനില്‍, മല്ലപ്പള്ളി കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം പി സുജാത
കോന്നി- എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി- എസ് സി എസ് ടി വകുപ്പ് ഓഡിറ്റ് ഓഫീസര്‍ എം വി ബിന്ദു, അടൂര്‍ ജിവിഎച്ച് എസ്എസ് വടക്കേടത്തുകാവ് വൊക്കേഷണല്‍ ടീച്ചര്‍ റാണി ഷംസ്
അടൂര്‍- ഗവ ബോയ്സ് എച്ച്എസ് അടൂര്‍- പത്തനംതിട്ട കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ്  രജിസ്ട്രാര്‍ ഡി ശ്യാം കുമാര്‍, ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച് എസ്എസ് ടീച്ചര്‍ ബിന്ദു സുന്ദര്‍

നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു
വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നോഡല്‍ ഓഫീസറിനേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ച് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് സതീഷ് ബാബുവാണ് ജില്ലാ നോഡല്‍ ഓഫീസര്‍.
നിയോജക മണ്ഡലം, അസിസ്റ്റന്റ് നോഡല്‍ ഓപീസര്‍ എന്ന ക്രമത്തില്‍
1. കാഞ്ഞിരപ്പള്ളി- എല്‍എസ്ജിഡി അസി ഡയറക്ടര്‍ സി ആര്‍ പ്രസാദ്
2. പൂഞ്ഞാര്‍- പാലാ റവന്യു ഡിവിഷണല്‍ ജൂനിയര്‍ സൂപ്രണ്ട് ബീന ഡേവിസ്
3. തിരുവല്ല- തിരുവല്ല എല്‍ ആര്‍ തഹസില്‍ദാര്‍ മിനി കെ തോമസ്
4.റാന്നി- കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഇന്‍സ്പെക്ഷന്‍ ആന്റ് ഓഡിറ്റ്) ബി ബീന
5. ആറന്മുള- കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനി എ ജേക്കബ്
6. കോന്നി- എല്‍ ആര്‍ ജൂനിയര്‍ സൂപ്രണ്ട്- എസ് ജിഷ
7. അടൂര്‍- അടൂര്‍ റവന്യു ഡിവിഷണല്‍ സീനിയര്‍ സൂപ്രണ്ട് ജി കെ പ്രദീപ്

ഉദ്യോഗസ്ഥര്‍ക്ക് വിഎഫ്സി ഒരുക്കും
ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപെടുത്തുന്നതിന് മണ്ഡലത്തില്‍ എആര്‍ഒ തലത്തിലുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (വി.എഫ്.സി) 18,19,20 തീയതികളില്‍ ഒരുക്കുമെന്ന് തെരഞ്ഞടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
നിയോജക മണ്ഡലം, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന ക്രമത്തില്‍:
തിരുവല്ല- സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍
റാന്നി- സെന്റ് തോമസ് കോളജ് റാന്നി
ആറന്മുള- കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട
കോന്നി- എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി
അടൂര്‍- ഗവ ബോയ്സ് എച്ച്എസ് അടൂര്‍

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​കൊലപ്പെടുത്തി

0
ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ 33 കാ​ര​നാ​യ...

വേനല്‍ച്ചൂടിൽ ഇപ്പോൾ ഇവനാണ് ആശ്വാസം ; വഴിയോര മാമ്പഴ വിപണി ഉണർന്നു, വിൽപ്പന പൊടിപൊടിക്കുന്നു

0
കൊച്ചി: വേനല്‍ച്ചൂട് ശക്തമായതോടെ വീണ്ടും സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും...

ഭരണഘടന അനുസരിച്ചുള്ള സംവരണത്തെ ആർ.എസ്.എസ്. പിന്തുണയ്‌ക്കുന്നു ; മോഹൻ ഭാഗവത്

0
ഹൈദരാബാദ്: ഭരണഘടനപ്രകാരമുള്ള സംവരണത്തെ ആർ.എസ്.എസ്. എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് സംഘടനാമേധാവി മോഹൻ ഭാഗവത്....

ഓട്ടത്തിലും ജനപ്രീതിയിലും ആള് ഇപ്പോഴും ഹിറ്റാണ്….; ആദ്യ വന്ദേഭാരതിന് ഇന്ന് പിറന്നാൾ

0
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ ആകെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു...