എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവുമായി ഡിവൈഎഫ്ഐ. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇതിന് മറുപടി നല്‍കണമെന്നും ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ് ആവശ്യപ്പെട്ടു. എൽദോസ് കുന്നപ്പിളിക്കെതിരെയുള്ള  പരാതിയിൽ മൊഴി നൽകാൻ കോവളം പോലീസ് സ്റ്റേഷനില്‍ യുവതി എത്തി.

പരാതിയിൽ ഉറച്ചുനിൽക്കുന്നതായി കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു. കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതർക്കമുണ്ടാവുകയും കുന്നപ്പിള്ളി മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു.

പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയിൽ കേസെടുക്കാതെയിരുന്ന പോലീസ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നിരുന്നു. രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് മാറി നിൽക്കുകയായിരുന്നുവെന്ന്  യുവതി മൊഴി നൽകിയതെന്നാണ് സൂചന. കേസെടുക്കാന്‍ പോലീസ് വൈകിയതിൽ പോലീസിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം സംഭവത്തിൽ മൊഴി നൽകാൻ യുവതി തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പോലീസ് പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ മുന്നോട്ടുപോവുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ചെലവഴിച്ചത് കോടികൾ; രാജ്യസഭയിൽ ഔദ്യോഗിക കണക്കുകൾ പുറത്ത്

0
ന്യൂഡല്‍ഹി: 2021 മുതല്‍ 2026വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയ്ക്കായി ചെലവായത് 558.01...

പ്രളയജലമിറങ്ങി ; റാന്നി ഉപാസനക്കടവിൽ ചെളിയും മാലിന്യവും ദുരിതം വിതയ്ക്കുന്നു

0
​റാന്നി : പ്രളയജലം ഇറങ്ങിയെങ്കിലും ദുരിതമൊഴിയാതെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ....

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...