അങ്കണവാടികളിൽ കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവത്തിൽ പരാതി നൽകി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

വർക്കല : വർക്കലയിലെ ആറോളം അങ്കണവാടികളിൽ കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവത്തിൽ പരാതി നൽകി ഡിവൈഎഫ്ഐ. മുഖ്യമന്ത്രി, സാമൂഹ്യനീതി വകുപ്പ് മന്ത്രി, ഡയറക്ടർ, ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള അങ്കണവാടികളിൽ കുട്ടികളെക്കൊണ്ട് രാഖി കെട്ടിപ്പിച്ചത്. സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ലെന്നിരിക്കേ, കേന്ദ്രസർക്കാറിന്‍റെ ഹർ ഘർ തിരങ്ക ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയതാണെന്നായിരുന്നു വിശദീകരണം. കേന്ദ്ര ഉത്തരവിലും ഇങ്ങനെ ഒരു നിർദേശമില്ല. കുട്ടികൾ നിർമിച്ച രാഖി സൈനികർക്ക് നൽകാനായി പോസ്റ്റൽ മാർഗം അയക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതിന്‍റെ മറവിലാണ് കുട്ടികളെ കൊണ്ട് രാഖി പരസ്പരം കെട്ടിച്ചത്. അംഗൻവാടി ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അഡീഷണൽ സി ഡി പി ഓയാണ് അംഗൻവാടികളിൽ രാഖി നിർമ്മാണം നടത്താൻ നിർദ്ദേശം നൽകിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...