ഡിവൈഎഫ്‌ഐയുടെ തെക്കൻ മേഖല ജാഥയ്ക്ക് കോന്നിയിൽ ഉജ്വല സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കോന്നി :  ആഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “എൻ്റെ ഇന്ത്യ ‘എവിടെ തൊഴിൽ ‘എവിടെ ജനാധിപത്യം… മതനിരപേക്ഷതയുടെ കാവലാളാവുക ” എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം മാനേജരും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ, ഗ്രീഷ്മ അജയഘോഷ്, ആർ ശ്യാമ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം സച്ചിൻ ദേവ് എംഎൽഎ എന്നിവർ അംഗങ്ങളായും ഉള്ള തെക്കൻ മേഖല ജാഥയ്ക്ക് കോന്നിയിൽ ഉജ്വല സ്വീകരണം. കനത്ത മഴയേയും അവഗണിച്ച് ആയിരക്കണക്കിന് യുവതി യുവാക്കളാണ് സ്വീകരണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്.

ചെണ്ടമേളക്കളുടേയും മുത്തു കടകളുടേയും അകമ്പടിയോടെ ജാഥാ ക്യാപ്റ്റനേയും അംഗങ്ങളേയും തുറന്ന ജീപ്പിൽ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. കോന്നി ചന്ത മൈതാനിയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം സൂരജ് എസ് പിള്ള അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ വി കെ സനോജ്, ജാഥാ അംഗങ്ങളായ ഗ്രീഷ്മ അജയഘോഷ്, എം ഷാജർ എന്നിവർ സംസാരിച്ചു. കെ യു ജനീഷ് കുമാർ എംഎൽഎ, സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, പ്രസിഡൻ്റ് എം സി അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം അനീഷ് കുമാർ ,ജോബി ടി ഈശോ ,മുൻ ജില്ലാ പ്രസിഡൻ്റ് സoഗേഷ് ജി നായർ, കോന്നി ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിജോ മോഡി, രേഷ്മ മറിയം റോയി, വി ശിവകുമാർ ,മോനിഷ കലേഷ്, ഹരീഷ് മുകുന്ദ് എന്നിവർ വേദിയിൽ സന്നിഹിതരായി. കോന്നി ബ്ലോക്ക് സെക്രട്ടറി സി സുമേഷ് സ്വാഗതവും കോന്നി മേഖല സെക്രട്ടറി ആർ ശ്രീഹരി നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...