അടൂര്‍ : മാസങ്ങള്‍ക്ക് മുമ്പ് പോലീസ് മര്‍ദനമേറ്റ ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. പോലീസിനെതിരെ പിതാവിന്റെ പരാതി. കടമ്പനാട് വീട്ടില്‍ ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകന്‍ ജോയലാണ് (29) മരിച്ചത്. വെള്ളിയാഴ്ച രാവിലെ തളര്‍ന്നുവീണ ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ജോയലിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി. ജോയലിനെ ജനുവരി ഒന്നിന് പോലീസ് മര്‍ദിച്ചിരുന്നെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും പിതാവ് പോലീസിന് മൊഴി നല്‍കി. അതിന്‍റെ അടിസ്ഥാനത്തില്‍ അടൂര്‍ ആര്‍.ഡി.ഒ പി. ടി എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചതായി ഡിവൈഎസ്പി ജവഹര്‍ ജനാര്‍ഡ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ അടൂര്‍ മേഖല കമ്മിറ്റി അംഗവും സിപിഎം സെന്‍ട്രല്‍ ബ്രാഞ്ച് അംഗവുമാണ് ജോയല്‍. സഹോദരന്‍ ജിജോ.