Thursday, April 25, 2024 5:58 pm

കോന്നിയിൽ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോന്നിയിൽ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. കോന്നി ഡിവൈഎഫ്ഐ പ്രമാടം മേഖല പ്രസിഡൻ്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ആർ ജി അനൂപ് (30) നാണ് വെട്ടേറ്റത്. തിങ്കളാഴ്ച്ച അംഗ പരിമിതൻ കൂടിയായ അനൂപ് ലോട്ടറി വിൽപ്പന നടത്താൻ വേണ്ടി മേഖല സെക്രട്ടറി ജിബിൻ ജോർജിനൊപ്പം വി കോട്ടയത്ത് പോകും വഴി കൊട്ടി പിള്ളേത്ത് പടിയിൽ വച്ച് പകൽ 2.30 ഓടെ വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാർ, വിഷ്ണു, ഹരികൃഷ്ണൻ, പ്രമാടം സ്വദേശി ഈശൻ ഒമ്നി ഡാനിയേൽ എന്നിവർ വടിവാളുമായി അനുപും ജിബിനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ പിന്തുടർന്ന് എത്തി അംഗ പരിമിതനെന്ന പരിഗണനപോലും നൽകാതെ മർദ്ധിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

മൂന്ന് മാസം മുൻപ് പ്രമാടത്ത് പെൺകുട്ടിയെ വീട്ടിൽ കയറി അക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ, ജോയിൻ്റ സെക്രട്ടറി എം അഖിൽ, മേഖല സെക്രട്ടറി ജിബിൻ, അഭിരാജ് എന്നിവരെ ജിഷ്ണുണുവിൻ്റെ നേതൃത്വത്തിൽ മർദ്ധിച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അനുപ് രക്ഷപ്പെട്ടത്.അനൂപിനെ വെട്ടിയതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി സുമേഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ ,ജോയിൻ്റ് സെക്രട്ടറി എം അഖിൽ, മേഖല സെക്രട്ടറി ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് 176 ഭക്ഷ്യകിറ്റ് പിടികൂടി

0
വയനാട് : 176 ഭക്ഷ്യക്കിറ്റുകള്‍കൂടി കണ്ടെത്തി. കല്‍പറ്റയ്ക്ക് സമീപം തെക്കുംതറയില്‍...

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

0
തിരുവനന്തപുരം : വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും...

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബിജെപിയിൽ ചേർന്നു

0
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജ വീഡിയോ...

പട്ന റെയിൽവെ സ്റ്റേഷന് സമീപത്തെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ  ആറ് പേർ  മരിച്ചു

0
ന്യൂഡൽഹി:  ബിഹാറിലെ പട്നയിൽ  ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ  ആറ് പേർ  മരിച്ചു. തിരക്കേറിയ...