കോന്നി : കേരളത്തില്‍ ആരോഗ്യരംഗത്ത് നല്ല സംസ്‌കാരം രൂപപെടുത്തുന്നതില്‍ ഡി വൈ എഫ് ഐ യ്ക്ക് നല്ല പങ്ക് ഉണ്ടെന്ന് കേരള ഗവണ്‍മെന്റ് എക്‌സ്‌പേര്‍ട്ട് അഡ്വൈസറി പാനല്‍ ഓണ്‍ കോവിഡ് മാനേജ്‌മെന്റ് അംഗം ഡോ.എ.എസ് അനൂപ് കുമാര്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോന്നി ബ്ലോക്ക് സംഘാടക സമിതി നടത്തിയ പ്രൊഫഷണല്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു ഡോ.അനൂപ് കുമാര്‍.
കൂടുതല്‍ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതില്‍ വളര്‍ന്നു വരുന്ന യുവജന സമൂഹത്തിന് കഴിയും. ആരോഗ്യരംഗത്തുള്ള സന്നദ്ധ സേവകരെയും പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്തി സംഘടന വിപുലമാക്കണം. ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനു മുന്‍പ് രോഗികളെ രക്ഷപെടുത്താന്‍ യുവജനങ്ങള്‍ക്ക് പരിശീലനം കൊടുക്കാന്‍ കഴിയണം. പാലിയേറ്റീവ് രംഗത്ത് ഡിവൈഎഫ്‌ഐ നല്ല നിലയില്‍ ഇടപെടുന്നുണ്ടെന്നും ഡോ.അനൂപ് കൂട്ടിച്ചേര്‍ത്തു.