ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഷന്‍ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഷന്‍ നീട്ടി. ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിന്റെ സസ്‌പെന്‍ഷന്‍ കാലാവധിയാണ് നീട്ടിയത്. പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഷന്‍ കാലാവധിയിലും പല ദിവസങ്ങളിലും സ്‌കൂളില്‍ എത്തുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ജീവനക്കാരിയുടെ അമ്മ മന്ത്രി വി.ശിവന്‍കുട്ടിക്ക് കത്തയച്ചിരുന്നു. ഇതോടെയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

ജോലി സ്ഥലത്ത് മകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും മകളെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സി.എസ് പ്രദീപ് മെസേജുകളിലൂടെയും ഫോണിലൂടെയും ദുരുദേശ്യത്തോടെ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി വിദ്യാഭ്യാസ, കായിക വകുപ്പുകളില്‍ നവംബറിലാണു യുവതി പരാതിയില്‍ നല്‍കിയത്. ഫോണ്‍ രേഖകളും ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...