പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറിൽ മന്ത്രി മണ്ണ് വാരിയിടുന്നു, മന്ത്രിക്ക് ധിക്കാരത്തിന്‍റെ ഭാഷയാണ്. പൊതിച്ചോറിൽ ഡിവൈഎഫ്ഐ രാഷ്‌ട്രീയം കാണിച്ചിട്ടില്ല എന്നും വികെ സനോജ് പറഞ്ഞു. എന്നാല്‍, സർക്കാർ ആശുപത്രികളിൽ വിവിധ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണത്തെ ചൊല്ലി പോര് മുറുകുകയാണ്. ആശുപതികളിൽ സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണവിതരണം ഇനി വേണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

കഴിഞ്ഞ 19 വർഷമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്ഐയും സംസ്ഥാനത്തെ ആശുപത്രികളിൽ സൗജന്യ പൊതിച്ചോർ വിതരണം നടത്തുന്നുണ്ട് . ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കുന്ന പദ്ധതി രാഷ്ട്രീയ ഭേദമില്ലാതെ ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും കൊടികെട്ടിയുള്ള ഭക്ഷണവിതരണം എന്തുവിലകൊടുത്തും തടയുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്‍റെയോ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. പകരം ആശുപതികളിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിന്‍റെ നീക്കം. കമ്മ്യൂണിറ്റി കിച്ചൻ എങ്ങനെ വേണം എന്നതിൽ തുടർ ചർച്ചക്ക് ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യൻ ഹാക്കിങ് ഭീഷണി ; പബ്ലിക്ക് വൈഫൈ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

0
ഹോട്ടലുകളിലെയും വിമാനത്താവളങ്ങളിലെയും പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റിന്റെ ത്രെറ്റ്...

മത്സ്യതൊഴിലാളിയെ കാണാതായ സംഭവം : പതിനൊന്നാം നാൾ മന്ത്രിയെത്തി ; ആഭ്യന്തരമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രിയും...

0
തിരുവനന്തപുരം: വിഴി‍ഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം നാൾ മന്ത്രിയെത്തി. കാണാതായ ജോണിൻ്റെ...

പമ്പാ നദിയിലെ പ്രളയം മണല്‍ വാരിയാല്‍ മാത്രം ഒഴിവാകില്ല : ഫാ.ബെൻസി മാത്യു കിഴക്കേതിൽ

0
റാന്നി : പമ്പാ നദീതീരത്ത് അടിക്കടിയുണ്ടാകുന്ന പ്രളയം ഒഴിവാക്കുവാന്‍ നദിയിലെ മണല്‍...

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു

0
ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ്...