Friday, April 19, 2024 12:54 pm

സി.പി.എം നേതാവിനെതിരെ മുന്‍ ഡി.വൈ.എഫ്.ഐ നേതാവി‍ന്റെ പോസ്റ്റ്

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി : കഴിഞ്ഞ ദിവസം ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ നഗരസഭയുടെ അനാസ്ഥക്കെതിരെ മുന്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റും സി.ഐ.ടി.യു കൊച്ചി ഏരിയ വൈസ് പ്രസിഡന്റുമായ സൈലു കബീര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചര്‍ച്ചാവിഷയമാകുന്നു. വെള്ളക്കെട്ടിനെതിരെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ ലൈവ് പോസ്റ്റി‍ന്റെ സ്ക്രീന്‍ഷോട്ട് എടുത്ത് അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് പോസ്റ്റിട്ടിട്ടുള്ളത്.

Lok Sabha Elections 2024 - Kerala

സി.പി.എം മേയര്‍, സി.പി.ഐ ഡെപ്യൂട്ടി മേയര്‍, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ജനതാദള്‍, ബി.ജെ.പി എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് കൊച്ചി കോര്‍പറേഷന്‍ ഭരിച്ച്‌ മുടിക്കുമ്പോള്‍ നഗര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച  2500 കോടി രൂപയാണ് ഈ കൂട്ടുകക്ഷി ഭരണം പൊടിപൊടിച്ചത്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ചങ്കുറപ്പോടെ പ്രതികരിച്ച മട്ടാഞ്ചേരിയുടെ പെണ്‍കരുത്തിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ എന്നാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഇതില്‍ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റിയംഗവും നഗരസഭ എല്‍.ഡി.എഫ് പാര്‍ലമെന്ററി സെക്രട്ടറിയുമായ ബെന്നി ഫര്‍ണാണ്ടസിനെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഒരു ഏരിയ കമ്മിറ്റിയംഗത്തെ അഴിമതി വീരന്‍ എന്ന് പരാമര്‍ശിച്ചതാണ് കൊച്ചിയില്‍ വിവാദമായിരിക്കുന്നത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്‌.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രളയത്തിൽ ഒന്നിച്ചുനിന്നവർക്ക് നന്ദി അറിയിച്ച് യു.എ.ഇ. പ്രസിഡന്റ്

0
അബുദാബി: യു.എ.ഇ.യിൽ പെയ്ത ശക്തമായ മഴയെത്തുടർന്നുള്ള ദുരിതത്തിൽനിന്ന് കരകയറാൻ ഒന്നിച്ചുനിൽക്കുന്നവർക്ക് നന്ദിയറിയിച്ച്...

വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

0
പത്തനംതിട്ട : വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ്...

പ്രിയ വർഗീസിന് എതിരായ ഹർജി അടിയന്തരമായി കേൾക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം...

ബാലവേദി കുട്ടിക്കൂട്ടം ക്യാമ്പ് കുളനട ആരോഗ്യനികേതനിൽ നടക്കും

0
കുളനട : പുതുവാക്കൽ ഗ്രാമീണവായനശാല ബാലവേദി കുട്ടിക്കൂട്ടം ക്യാമ്പ് മേയ് മൂന്ന്‌,...