അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍. പന്തീരാങ്കാവ് പൂളേങ്കര നടുക്കണ്ടി പറമ്പ് ഷിജാഹ് (26), കല്ലായി അമ്മാറമ്പത്ത് മുഹമ്മദ് ആഷിക്ക് (25), കല്ലായി അമ്മാറമ്പത്ത് മുഹസിന്‍ (25) എന്നിവരെയാണ് സബ് ഇന്‍സ്പെക്ടര്‍ സനീഷിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് പട്രോളിങ്ങിനിടെ പ്രതികള്‍ പിടിയിലായത്.

പട്രോളിങ്ങിനിടെ വെള്ളയില്‍ ഫിഷറീസ് സ്കൂളിന് സമീപം റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിലുള്ള യുവാക്കള്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ പരിഭ്രമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ക്രിസ്റ്റല്‍ രൂപത്തിലുള്ള ആറു ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നാലില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....