വിദ്യാര്‍ഥികളുടെ ഒത്തുകൂടലും പുകവലിയും ശല്യം ; ഇനി ചാണകമേറ് ഉറപ്പെന്ന് ബോര്‍ഡ് കെട്ടിത്തൂക്കി

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : വിദ്യാര്‍ഥികളുടെ ഒത്തുകൂടലും പുകവലിയും ശല്യമായപ്പോള്‍ പല മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടും ഫലം കാണാതെ വന്നതോടെ അവസാനം വീട്ടുകാര്‍ ചാണക ഏറ് ഉറപ്പെന്ന കൗതുകകരമായ ബോര്‍ഡ് തൂക്കി. എച്ച്‌.എം.ടി ജങ്ഷന് സമീപം ഒരു വീടിന് മുന്നിലാണ് പുകവലിക്കാരുടെ ശല്യം ഒഴിവാക്കാന്‍ വിചിത്രമായ ബോഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

വീട്ടിലേക്കിറങ്ങുന്ന നടപ്പാതയില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടി പുകവലിയും ശേഷം അവശിഷ്ടങ്ങള്‍ അവിടെ വലിച്ചെറിയുന്നതും പതിവായി. ഇതിനെതിരെ ഇവിടെ മലിനമാക്കരുത് സഹകരിക്കുക എന്ന ബോഡ് ആദ്യം സ്ഥാപിച്ചു. പിന്നീട് ‘പോലീസി‍ന്റെ സി.സി ടി.വി നിരീക്ഷണത്തിലെന്ന’ മുന്നറിയിപ്പ് തൂക്കി. കൂട്ടത്തില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന ബോധവത്കരണ ബോര്‍ഡും സ്ഥാപിച്ചു നോക്കി.

ഇതൊന്നും ഫലിക്കാതെ വന്നതോടെയാണ് പുകവലി പാടില്ല, ചാണക ഏറ് ഉറപ്പ് എന്നെഴുതിയ ബോഡ് സ്ഥാപിച്ചത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് പുകയില ഉല്‍പന്നങ്ങള്‍ വില്‍പന തകൃതിയാണ്. ഇത് തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...