വീടിന് ചുറ്റും വെള്ളം ; ആരോഗ്യപ്രശ്നം നേരിട്ട വയോധികയെ ചുമന്ന് സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വീടിനു ചുറ്റും വെള്ളം, കരയിലെത്താന്‍ രണ്ടു കിലോമീറ്റര്‍ ദൂരം പോകണം. വാഹനങ്ങള്‍ കടന്നു പോകില്ല. വഴിയില്‍ കഴുത്തറ്റം വെള്ളം. തിരുവല്ല കുറ്റൂര്‍ തൈമറവും കര പനയ്ക്കശേരില്‍ വീട്ടില്‍ 77 കാരിയായ അന്നമ്മ ചാണ്ടിക്ക് പനി കൂടി. ശ്വാസം മുട്ടലും. നടക്കാന്‍ കഴിയുന്നില്ല. ശ്വാസതടസം മൂര്‍ച്ഛിച്ചപ്പോള്‍ വിവരം സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വീട്ടുകാര്‍ അറിയിച്ചു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ശക്തമായ മഴയില്‍ അന്നമ്മ ചാണ്ടിയുടെ വീടിന് ചുറ്റും വെള്ളംകെട്ടിയിരുന്നു. ഇതിനിടെ അന്നമ്മക്ക് പനി കൂടുകയും കടുത്ത ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

കരയ്ക്കെത്താന്‍ വെള്ളം നീന്തുകയല്ലാതെ മറ്റ് വഴികളില്ല. എന്നാല്‍ പ്രായമായ അന്നമ്മയുമായി വെള്ളം നീന്തുക പ്രയാസമാണ്. തുടര്‍ന്ന് ഡിവൈഎഫ്ഐ കുറ്റൂര്‍ ഈസ്റ്റ് മേഖലാ പ്രസിഡന്റ് ടി ആര്‍ നിധീഷ്, വൃന്ദാവനം യൂണിറ്റ് പ്രസിഡന്റ് എം എ അരുണ്‍കുമാര്‍, മറ്റ് അംഗങ്ങളായ എം എ അജിത് കുമാര്‍, ആര്‍ നിധിന്‍, അഖില്‍ സുരേഷ്, എം എം ജയേഷ്, സിപിഐഎം തൈമറവുംകര ബ്രാഞ്ചംഗം എം ജി സുരേഷ് എന്നിവരാണ് സഹായഹസ്തവുമായെത്തിയത്. മുളയും ചൂരല്‍ കസേരയും ഉപയോഗിച്ച് ഡോളി നിര്‍മിച്ച് അതില്‍ ഇരുത്തി കഴുത്തറ്റം വെള്ളത്തിലൂടെ നടന്ന് അവര്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രാവിന്‍ കൂട് ജംഗ്ഷനില്‍ അന്നമ്മയെ എത്തിച്ചു. പിന്നീട് അവരെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറില്ല : രോഗികള്‍ പ്രതിസന്ധിയില്‍

0
അടൂര്‍ : ഒരു മാസത്തോളമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറുടെ സേവനം...