Friday, April 26, 2024 5:35 am

കണ്ണൂരില്‍ വീട് കയറി ഡിവൈഎഫ്ഐയുടെ കെ – റെയില്‍ ബോധവല്‍കരണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ – റെയിൽ ബോധവൽകരണം. ഭൂവുടമകളെ നേരിട്ട് കണ്ടാണ് പ്രചാരണം ശതമാക്കുന്നത്. പദ്ധതിയെ പറ്റി നേരിട്ട് വിശദീകരിക്കും. ആശങ്കയകറ്റാനാണ് വീടുകൾ കയറിയുള്ള പ്രചാരണമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ കണ്ട് പദ്ധതി വിശദീകരിക്കും. ഇതിനോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് ലഖുലേഖ കൂടി നൽകും. പദ്ധതിയുടെ ആവശ്യം അതിന്റെ പ്രാധാന്യം വിശദീകരിക്കുക എന്നതാണ് പ്രധാനമായി ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കെ – റെയിൽ ബോധവൽകരണപരിപാടി. പദ്ധതി കേരളത്തിന് ആവശ്യമാണ് അതിനെ പറ്റി ജനങ്ങളോട് കൂടുതൽ വിശദീകരിക്കനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് കണ്ണൂരിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ ജില്ലയിലെ പ്രാദേശിക നേത്യത്വവും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ബോധപൂർവമുള്ള തെറ്റിധാരണയും ആശങ്കയുമുണ്ടാക്കാനുള്ള ശ്രമമാണ്. ബിജെപി, യുഡിഎഫ്, മറ്റ് സാമുദായിക പാർട്ടികൾ നടത്തുന്ന സമരത്തിന്റെ ലക്ഷ്യം കേരള വികസനതെ അട്ടിമറിക്കുക എന്നതാണ്. അതിലൂടെ ഇടത്പക്ഷത്തെ ഇല്ലാതാക്കുക എന്നതാണ്. അതുകൊണ്ടാണ് ബിജെപിയും കോൺഗ്രസ്സും ഒത്തുചേർന്നത്. ഇതിൽ നഷ്ടപ്പെടുന്നത് നാടിന്റെ വികസനമാണ്. ഇത് ജനങ്ങളോട് ബോധ്യപ്പെടുത്തണം. ഭൂവുടമകളെ നേരിൽ കണ്ട് പദ്ധതി വിശദീകരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നല്ല ഇന്ത്യക്കായി കൈകോർക്കാം ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷാ ഏർപ്പെടുത്തി...

0
തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ...

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...