ഇ-ബസുകളുടെ നിരക്ക് വർധിപ്പിച്ചു ; യാത്രക്കാർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരത്തിൽ ഓടുന്ന ഇ-ബസുകളുടെ കൂടുവിട്ട് കൂടുമാറ്റത്തിൽ വലഞ്ഞ് യാത്രക്കാർ. മണിക്കൂറുകൾക്കു മുൻപ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്തവർ മടക്കയാത്രയ്ക്കു കൊടുക്കേണ്ടിവരുന്നത് കൂടുതൽ തുക. അപ്പോഴേക്കും സിറ്റി സർവീസ് എന്നത് സിറ്റി ഫാസ്റ്റായി മാറും. ലാഭകരമായിരുന്ന സിറ്റി സർക്കുലർ മാറിമറിയുന്നത് ഫോണിലും വാട്‌സാപ്പിലും ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉത്തരവുകളായി ഇറങ്ങാത്തതിനാൽ ആർക്കും ഒരുനിശ്ചയവുമില്ല. ഗതാഗതമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിയന്ത്രണത്തിലാണ് സർവീസും റൂട്ടുമൊക്കെ മാറുന്നത്. ഉന്നതതല നിർദേശങ്ങൾക്ക് യൂണിയൻകാരുടെ മൗനാനുവാദവുമുണ്ട്.

നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകൾ സർക്കുലർ സർവീസിന്റെ കേന്ദ്രമാകുന്നതിലെ അമർഷത്തിലാണ് തൊഴിലാളിസംഘടനകൾ. സ്വിഫ്ടിലെ ജീവനക്കാരെയാണ് ഇലക്ട്രിക് ബസിലേക്കു നിയോഗിക്കുന്നത്. സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട് ഡിപ്പോകളിൽ സ്വിഫ്ട് സർവീസുകൾ മാത്രമാകും. ഇ-ബസുകൾ വ്യാപകമാകുന്നതോടെ ഡിപ്പോകൾ സ്വിഫ്ടിനു കൈമാറാനുള്ള നീക്കമാണെന്ന് തൊഴിലാളിസംഘടനകൾ ആരോപിച്ചിരുന്നു. അതിനാൽ സിറ്റി സർക്കുലറിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ അവർ ഇടപെടുന്നില്ല. സ്വിഫ്ട്‌ പൊളിക്കാനുള്ള നീക്കങ്ങളിൽ ഇവർ ഒറ്റക്കെട്ടാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...