കോഴിയെ തിന്നു കോഴിക്കൂട്ടിൽ കിടന്നുറങ്ങി ; പെരുമ്പാമ്പ് കുരുങ്ങി

For full experience, Download our mobile application:
Get it on Google Play

കോരുത്തോട്  :  കോഴികളെ തിന്നശേഷം കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കുരുങ്ങി. വനപാലകരും നാട്ടുകാരും ചേർന്ന് പിടികൂടി വനത്തിൽ വിട്ടു. പുളിന്താനംപടി കുറ്റിക്കാട് തോമസിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്നലെ രാവിലെയാണ് പെരുമ്പാമ്പ് കുടുങ്ങിയത്. രണ്ട് കോഴികളെ തിന്നശേഷം പുറത്ത് ഇറങ്ങാൻ കഴിയാതെ കൂടിനുള്ളിൽ അകപ്പെടുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പാമ്പിനെ പിടിച്ച് ചാക്കിൽ കെട്ടി വനത്തിൽ വിട്ടു. കോരുത്തോട് പ്രദേശത്ത് പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കണ്ടങ്കയം ഭാഗത്ത് 2 പെരുമ്പാമ്പുകളെയാണു പിടികൂടിയത്. ശബരിമല വനത്തോടു ചേർന്ന പ്രദേശങ്ങളിൽ പാമ്പുകളെ സ്ഥിരമായി കാണാറുണ്ട്. മഴക്കാലം ആകുമ്പോൾ പാമ്പുകൾ നാട്ടിലേക്ക് ഇറങ്ങുന്നതും പതിവാണ്. ആടുകളും കോഴികളുമാണ് പ്രധാന ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...