പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപണിക്കിടെ മലിനജനം കുഴൽക്കിണറിൽ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായി പ്രതിഷേധിച്ചു. പാലക്കാട് മെഡിക്കൽ കോളജിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിൽ 500 ൽ അധികം വിദ്യാർത്ഥികളാണ് താമസിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസമായി വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത് ഈ വെള്ളം ഉപയോഗിച്ചായിരുന്നു. വെള്ളത്തിൻ്റെ നിറം മാറിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഈ കോളി ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ക്യാമ്പസിനകത്ത് പിഡബ്ല്യഡ‍ു റോഡ് നിർമ്മിക്കുന്നുണ്ട്. ഇതിനിടെ കുഴൽ കിണറിലേക്ക് മലിനജലം ഒഴുകിയെത്തിയെന്നാണ് പരാതി. 50 ഓളം വിദ്യാർത്ഥികൾ വയറിളക്കം ബാധിച്ച് ചികിത്സയിലാണ്. ടാങ്കറുകളിൽ വെള്ളമെത്തിച്ച് താത്കലിയ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കോളേജ് അധികൃതർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...